Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധ്യക്ക് ഇതൊക്കെ ശീലമായി: ഐശ്വര്യ

Aishwarya Rai with her daughter Aradhya

‘ആരാധ്യക്കുട്ടിക്ക് ഇപ്പോൾ ഇതൊക്കെ ശീലമായി. ഏതു നേരവും അവളുടെ പിന്നാലെയാണ് ബോളിവുഡ് പാപ്പരാസികൾ. ക്യാമറക്കണ്ണുകളോട് അവൾ ശരിക്കും പൊരുത്തപ്പെട്ടുതുടങ്ങി’. ലോകസുന്ദരി ഐശ്വര്യ റായ് ആണ് മൂന്നുവയസ്സുകാരിയായ മകൾ ആരാധ്യയെ കുറിച്ച് വാചാലയാകുന്നത്. ആദ്യമൊക്കെ മാധ്യമങ്ങളിൽ നിന്നു കുഞ്ഞിനെ അകറ്റിനിർത്താനുള്ള ശ്രമത്തിലായിരുന്നു അഭി ആഷ് ദമ്പതികൾ. എന്നിട്ടും എവിടെ പോയാലും ആളുകൾ ക്യാമറ കൊണ്ടു ചുറ്റിലും പൊതിയാൻ തുടങ്ങി.

എയർപോർട്ടിൽ, ഷോപ്പിങ് മാളിൽ‌, ദൂരയാത്രകളിൽ എല്ലായിടത്തും ആരാധ്യയായിരുന്നു ക്യാമറക്കണ്ണുകൾക്കു പ്രിയം. ഇപ്പോൾ ക്യാമറയുടെ ക്ലിക്കും വെളിച്ചവും ആരാധ്യക്കും ശീലമായി. എങ്കിലും അമ്മയെന്ന നിലയിൽ അപരിചിതരിൽ നിന്നും സംരംക്ഷണം നൽകാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും കുഞ്ഞിന്റെ ബാല്യം ആഗ്രഹിക്കുന്ന സ്വകാര്യത അവൾക്ക് ഉറപ്പുവരുത്തുമെന്നും ആഷ് പറഞ്ഞു.

2007ൽ അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ഐശ്വര്യ 2011ൽ ആണ് ആരാധ്യക്കു ജന്മം നൽകിയത്. കുറച്ചുകാലം ബോളിവുഡിൽ നിന്നും വിട്ടു നിന്ന ആഷ് പുതിയ ചിത്രമായ ജസ്ബായിലൂടെ തിരിച്ചുവരികയാണ്. അമ്മയായതുകൊണ്ട് തന്റെ ജീവിതത്തിലെ സ്വപ്നങ്ങൾ ഒരിക്കലും വേണ്ടെന്നുവയ്ക്കില്ലെന്നും എങ്കിലും എല്ലാ റോളുകളേക്കാളും പ്രിയപ്പെട്ടത് ആരാധ്യയുടെ അമ്മവേഷം തന്നെയാണെന്നും ആഷ് പറയുന്നു. സിനിമയിലേക്കു തന്നെ തിരിച്ചുവിളിച്ച സംവിധായകരോടും തന്നെ ഇഷ്ടത്തോടെ സ്വീകരിക്കാൻ കാത്തിരിക്കുന്ന ആരാധകരോടും നന്ദിയുണ്ടെന്നും ആഷ് കൂട്ടിച്ചേർക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.