Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിന്റെ ഹോട്ട് ആൻഡ് ട്രെൻഡി ലുക്ക്

ash-look ഏ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിൽ ഐശ്വര്യ റായ്

ഐശ്വര്യ റായ് ഗ്ലാമറസ് മേക്ക് ഓവറുമായി എത്തുന്ന ഏ ദിൽ ഹെ മുഷ്കിൽ ശ്രദ്ധ നേടുന്നത് ആഷിന്റെ കിടിലൻ ലുക്ക്സ് കൊണ്ടു മാത്രമല്ല, വിന്റർ ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ പുതുമ നിറഞ്ഞ പരീക്ഷണങ്ങളുടെ പേരിലുമാണ്. ഐശ്വര്യ ധരിക്കുന്ന ലെതർ, ഫർ കോട്ടുകളും ജാക്കറ്റുകളും ഇതിനകം ഫാഷനിസ്റ്റുകളുടെ സംസാര വിഷയമായിക്കഴിഞ്ഞു. മാത്രമല്ല ബൂട്ട്‌ലെഗ് ജീൻസിനും പുതുമോടി നേടിക്കൊടിത്തിരിക്കുകയാണ് താരം. ഒപ്പം ബ്ലോക്ക് ഹീൽസും ശ്രദ്ധ നേടുന്നു. 10 വയസെങ്കിലും കുറഞ്ഞെന്നു തോന്നുന്ന മേക്കപ് കൂടിയായപ്പോൾ ആഷും കോസ്റ്റ്യൂസും ഹോട്ട് ആൻഡ് ഹിറ്റ്.

എന്തിനു പറയുന്നു േബാളിവുഡിലെ ക്യൂൻ കങ്കണ പോലും ഇപ്പോൾ ഐശ്വര്യയു‌‌ടെ ഏ ദിൽ ഹെ മുഷ്കിൽ ലുക്കിനെ കടമെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം എയർപോർട്ടിലേക്കു വരുമ്പോൾ ചിത്രത്തിൽ ആഷ് ധരിച്ചിരിക്കുന്നതു പോലുള്ള ട്രെഞ്ച് കോട്ട് ധരിച്ചാണ് താരം എത്തിയത്. എന്തായാലും സിനിമ പുറത്തിറങ്ങും മുമ്പുതന്നെ ആഷും വസ്ത്രങ്ങളും ബോളിവുഡിൽ ഹിറ്റായിരിക്കുകയാണ്.


Your Rating: