Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷ്... അരേ വാ... ഹോട്ട് ആൻഡ് സ്റ്റൈലിഷ് ആയി ഐശ്വര്യ വീണ്ടും

ash ഫെമിനയ്ക്കു വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ഐശ്വര്യ റായ്

ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഒരാൾ, മികച്ച അഭിനേത്രി, മാതൃകാ കുടുംബിനി വിശേഷണങ്ങൾ അനവധിയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ആഷ് എന്ന ഐശ്വര്യ റായിക്ക്. കാൻ ഫിലിം ഫെസ്റ്റുകളുടെ സ്ഥിരം സാന്നിധ്യമായ ആഷ് അടുത്തിടെ പുറത്തിറങ്ങിയ 'ഏ ദിൽ ഹെ മുഷ്കിൽ' എന്ന ചിത്രത്തിലും സ്റ്റൈലിന്റെ കാര്യത്തിൽ മറ്റു നടിമാരേക്കാളൊക്കെ ഒരുപടി മുന്നിൽ നിന്നിരുന്നു. ഇപ്പോഴത്തെ വിശേഷം താരത്തിന്റേതായ പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ട് ആണ്.

ash-1 ഫെമിനയ്ക്കു വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ഐശ്വര്യ റായ്

ഫെമിന മാഗസിന്റെ ഏറ്റവും പുത്തൻ പതിപ്പിനു വേണ്ടിയാണ് ഹോ‌ട്ട് ആൻഡ് സ്റ്റൈലിഷ് ആയി ഐശ്വര്യ എത്തിയത്. ധ്രുവ് കപൂർ ഡിസൈൻ ചെയ്ത ഫർ കോട്ടും ആസ്താ ശർമയുടെയും റിയാൻ മൊറാഡിയാന്റെയും സ്റ്റൈലും കൂടി കൂടിയപ്പോൾ ആഷിന്റെ ലുക് കിടിലൻ ആയി. മേക്അപ്പും മുടിയുടെ സ്റ്റൈലിങും ചെയ്തത് ഡാനിയേൽ ബോയർ ആയിരുന്നു.

ash-2 ഫെമിനയ്ക്കു വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ഐശ്വര്യ റായ്

മഞ്ഞുകാലത്തിന്റെ മാസ്മരികതയ്ക്കുതകുന്ന വസ്ത്രങ്ങളായിരുന്നു ഫോട്ടോഷൂട്ടിനു വേണ്ടി തിരഞ്ഞെടുത്തത്. നീലക്കണ്ണുകളോ‌ടെ ബോളിവു‍ഡ് കീഴടക്കിയ സൗന്ദര്യധാമത്തിന്റെ പുതിയ ഫോട്ടോഷൂട്ടും ആരാധകർക്കിടയിൽ വൈറലാകുന്നുണ്ട്.
 

Your Rating: