Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിന്റെ ഹോട്ട് ലുക്ക്, രഹസ്യം പുറത്ത്

Aishwarya Rai ‘ഗാർസീനിയ കംബോജിയ’ ആണ് തന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം എന്ന് ഐശ്വര്യ പറയുന്നു.

ഇ‌ൗയിടെ 43–ാം പിറന്നാൾ ആഘോഷിച്ച ഐശ്വര്യ റായിയെക്കുറിച്ച് ആരും അറിയാതെ ചോദിച്ചുപോകും– എന്താകും ആഷിന്റെ മെലിഞ്ഞ ശരീരത്തിന്റെ രഹസ്യം. കാരണം 1994ൽ ലോകസുന്ദരി പട്ടം ചൂടുമ്പോൾ ഉണ്ടായിരുന്ന അതേ രൂപലാവണ്യമാണ് രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറവും ഈ സുന്ദരിയുടെത്. അഴകിനോ ശരീരത്തിനോ എന്തിന്, ചർമത്തിനോ പോലും ഇടിവ് തട്ടിയിട്ടില്ല

തന്റെ ശരീരത്തിന് അമിത വണ്ണം ‘സമ്മാനിക്കാതെ’ എന്നും യൗവനം കാത്തുസൂക്ഷിക്കുന്നതാണ് ഐശ്വര്യയുടെ വിജയരഹസ്യം. പ്രസവം കഴിഞ്ഞിട്ടും അമിത വണ്ണം വരാതെ ശരീരത്തെ കാക്കുന്ന ഐശ്വര്യ അടുത്തിടെ ആ രഹസ്യം വെളിപ്പെടുത്തി. ‘ഗാർസീനിയ കംബോജിയ’ ആണ് തന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യം എന്ന് ഐശ്വര്യ പറയുന്നു. ‘ഗാർസീനിയ കംബോജിയ’ എന്താണ് അറിയില്ലെങ്കിൽ വിഷമിക്കണ്ട. അതിന്റെ മറ്റൊരു നാടൻപേരു പറയാം– മലബാർ താമറിൻഡ്. ഇതൊക്കെ എവിടെ കിട്ടും എന്നതാവും അടുത്ത ചോദ്യം, അല്ലേ? ഇവ അന്വേഷിച്ച് കൂടുതലെങ്ങും അലയണ്ട. നമ്മുടെ കൊച്ചുകേരളത്തിൽ സുലഭമായി കിട്ടുന്ന വസ്തുവാണിത്. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മുടെ കുടംപുളി!

Aishwarya Rai ലോകസുന്ദരി പട്ടം ചൂടുമ്പോൾ ഉണ്ടായിരുന്ന അതേ രൂപലാവണ്യമാണ് രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറവും ഈ സുന്ദരിയുടെത്. അഴകിനോ ശരീരത്തിനോ എന്തിന്, ചർമത്തിനോ പോലും ഇടിവ് തട്ടിയിട്ടില്ല

കുടംപുളിയുടെ അമിത വണ്ണം കുറയ്ക്കാനുള്ള കഴിവ് നേരത്തെതന്നെ ശാസ്ത്രലോകം അടിവരയിട്ടു പറഞ്ഞിട്ടുള്ളതാണ്. 2013ൽ ജോർജ് ടൗൺ സർവകലാശാല കുടംപുളിയുടെ ഗുണങ്ങൾ ലോകത്തിന് വെളിപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി എട്ടാഴ്ചകളിൽ കഴിച്ചാൽ ശരീരഭാരത്തിന്റെ ഏതാണ്ട് ഏഴര കിലോ വരെ കുറയ്ക്കാമത്രെ. ശരീരഭാരത്തിന്റെ ഏഴുശതമാനം വരെ കുറയ്ക്കാമെന്ന് ചുരുക്കും. മാത്രവുമല്ല പാർശ്വഫലവുമില്ല എന്നതാണ് ഇതിന്റെ മറ്റൊരു മെച്ചം. കുടംപുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോസിട്രിക് ആസിഡ് (എച്ച്സിഎ) കൊഴുപ്പിനെ കത്തിച്ചുകളയാൻ സഹായിക്കുന്ന ഘടകമാണ്. കാർബോഹൈഡ്രേറ്റുകളെ കൊഴുപ്പായി മാറ്റുന്നത് തടയുകവഴി ആവശ്യമില്ലാത്ത എൽഡിഎൽ കൊളസ്ട്രോൾ ഇല്ലാതാക്കുക, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിങ്ങനെയും എച്ച്സിഎ പ്രവർത്തിക്കും.

ഇതിലൂടെ ശരീരം അമിത വണ്ണംവയ്ക്കാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നു.അതുപോലെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന പഞ്ചസാരയെ ഗ്ലൈക്കോജനാക്കി ശരീരത്തിന് നല്ല ഉൗർജം പകരും. ആന്തരിക പ്രവർത്തനങ്ങളെ ബാധിക്കാതെ വിശപ്പുനിയന്ത്രിക്കാനും എച്ചഎസ്എ സഹായിക്കുന്നു. കുടംപുള്ളിക്ക് വെറെ ഉപയോഗങ്ങളുണ്ട്– കുടവയർ കുറയ്ക്കുക, ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുക, ദഹനപ്രക്രിയയെ സഹായിക്കുക, വലിച്ചുവാരി തിന്നുന്നത് ഒഴിവാക്കുക, എന്തിന് വിഷാദരോഗത്തെ തടയാൻപോലും നമ്മുടെ ഈ പുളിക്ക് സാധിക്കുമത്രെ.