Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമാൻ ഖാനെതിരെ പരാതി നൽകി ഐശ്വര്യ റായ്

Salman Khan സൽമാൻ ഖാൻ, ഐശ്വര്യ റായ്

റിയോ ഒളിമ്പിക്സിന്റെ ബ്രാൻഡ് അംബാസിഡർ ആയി സൽമാൻ ഖാനെ തിരഞ്ഞെടുത്തതു മുതൽ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. സൽമാന്‍ ഖാനെ ഗുഡ്‌വിൽ അംബാസിഡർ ആക്കുന്നത് റിയോ ഒളിമ്പിക്സിനെ കൂടുതൽ ജനകീയമാക്കുമെന്നു പറയുന്നവർക്കൊപ്പം തന്നെ കായികലോകത്തു നിന്നൊരു വ്യക്തിയെയായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്ന വാദവുമായി യോഗേശ്വർ ദത്ത്, മിൽഖാ സിങ് എന്നിങ്ങനെ നിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ നിരയിലേക്ക് സല്ലുവിന്റെ സിനിമാ മേഖലയിൽ നിന്നു തന്നെ ഒരു താരം എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. മറ്റാരുമല്ല സല്ലുവിന്റെ പഴയ പ്രേമഭാജനമായിരുന്ന ബോളിവുഡിന്റെ ബ്യൂട്ടി ഐക്കണ്‍ ഐശ്വര്യ റായ്! സൽമാന്‍ ഖാനെ തൽസ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഐശ്വര്യ പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണെന്നാണ് ബോളിവു‍ഡ് ലോകത്തെ പുതിയ വിശേഷം.

change.org എന്ന സൈറ്റിലൂടെ ആരംഭിച്ച പരാതി ശേഖരണം ഐശ്വര്യ റായ് എന്ന പേരിലാണ് തുടങ്ങിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇരുവരുടെയും ആരാധകർക്ക് വലിയ ഷോക്ക് നൽകുന്നതാണ് പുതിയ വാർത്ത. എന്നാൽ കേട്ടു ഞെട്ടിയവർക്കായി മറ്റൊരു ഷോക്ക് കൂടി. അതു യഥാർഥ ഐശ്വര്യ റായ് ആയിരുന്നില്ല മറിച്ച് ഐശ്വര്യയുടെ പേരുപയോഗിച്ച് മറ്റാരോ ആണ് പരാതി നൽകിയിരിക്കുന്നത്. എന്തുകൊണ്ടു സൽമാനെ നീക്കണമെന്നതിനു വിശദീകരണവും പരാതിയിൽ നൽകുന്നുണ്ട്. സ്ത്രീകൾക്കെതിരെ മോശമായി പെരുമാറി, മൃഗവേട്ട തുടങ്ങി ഒട്ടേറെ കാരണങ്ങൾ നിരത്തിയാണ് സൽമാൻ ഖാനെ നീക്കണമെന്ന് ആവശ്യപ്പെടുന്നത്. ഓൺലൈൻ ക്യാമ്പയിനിലാണ് ഐശ്വര്യയുടെ പേരില്‍ ആരംഭിച്ച പരാതി ശേഖരണം തുടങ്ങിയിരിക്കുന്നത്. വിഷയത്തിൽ യഥാർഥ ഐശ്വര്യ റായ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Your Rating: