Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ റായിയോ സുസ്മിത സെന്നോ കൂടുതൽ സുന്ദരി?

aiswarya-sushmitha സുസ്മിത സെൻ, ഐശ്വര്യ റായ്

ഐശ്വര്യ റായിയോ സുസ്മിത സെന്നോ ഏറ്റവും സുന്ദരി? പെട്ടെന്നൊരു മറുപടി നൽകാൻ ബുദ്ധിമുട്ടാണ്. കാരണം ഇരുവരും ബോളിവുഡിന്റെ സൗന്ദര്യധാമങ്ങളാണ്. മാത്രമോ? അതിനു മുമ്പേ ഒരു കഥയുണ്ട്. ആ കഥ തുടങ്ങുന്നത് 1994ലാണ്. വിശ്വസുന്ദരിയെ തിരഞ്ഞെടുക്കുന്ന മത്സരത്തിൽ പുഞ്ചിരി തൂകി നിൽക്കുന്ന ആ മുഖങ്ങൾ ഓർക്കുന്നില്ലേ? അന്നു സുസ്മിതയാണ് വിശ്വസുന്ദരിപട്ടം സ്വന്തമാക്കിയത്, ആ വർഷം തന്നെ ആഷിനു ലോകസുന്ദരിപ്പട്ടവും ലഭിച്ചു. സൗന്ദര്യമത്സരങ്ങൾക്കു ശേഷം ഇരുവരും തമ്മിൽ ശത്രുതയിലാണെന്നും സുഹൃത്തുക്കളല്ലെന്നും നേരത്തെ ബോളിവുഡിൽ സംസാരമുണ്ടായിരുന്നു. ഇപ്പോഴിതാ അതിനെല്ലാം വിരാമമിട്ടുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഒരു ചിത്രം.

Aiswarya Rai- Susmitha Sen അംബാനി നടത്തിയ വിരുന്നുസൽക്കാരത്തിനിടയിൽ സുസ്മിത സെന്നും ഐശ്വര്യ റായിയും

മുകേഷ് അംബാനിയും ഭാര്യയും മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച പാർട്ടിയിക്കിടയിൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയാണ് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്നത്.രണ്ടു ദശാബ്ദം പഴക്കമുള്ള ഒരു മുത്തശ്ശിക്കഥ ആഘോഷിച്ചുവെന്ന പേരിൽ സുസ്മിത തന്നെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. സൗന്ദര്യത്തിന് ശത്രുതയില്ലെന്നും അതു കൂടുതൽ പ്രകാശിക്കുകയും വളരുകയും ചെയ്യുന്നുവെന്നും ചിത്രത്തിനൊപ്പം സുസ്മിത കുറിച്ചു.