Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തിന്റെ കാവൽക്കാർക്കൊപ്പം ഐശ്വര്യ

ash

ഗ്ലാമർ ലോകത്തിന്റെ തിളക്കത്തിൽ നിന്നും വേറിട്ട ഐശ്വര്യയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. താരജാഡകളേതുമില്ലാതെ ബിഎസ്എഫ് ജവാന്മാർക്കൊപ്പം നിൽക്കുന്ന ഐശ്വര്യ റായിയുടെ ചിത്രം വൈറലാവുകയാണ്. തെല്ലും മേക്അപ്പില്ലാതെ സ്വതസിദ്ധമായ സൗന്ദര്യത്തിൽ സ്ത്രീകളും പുരുഷന്മാരും കലർന്ന ജവാന്മാരുടെ സംഘത്തിനൊപ്പമാണ് ഐശ്വര്യ പോസ് ചെയ്തത്. പഞ്ചാബിൽ ഷൂട്ട് ചെയ്യാനെത്തിയതിനിടെയാണ് പട്ടാളക്കാരായ ആരാധകർ ലോകസുന്ദരിക്കൊപ്പം ഒന്നു പോസ് ചെയ്യണമെന്ന ആഗ്രവുമായി എത്തിയത്.

അതിർത്തിയ്ക്ക് അടുത്താണ് ഷൂട്ടിങ് എന്നറിഞ്ഞപ്പോൾ പട്ടാളക്കാർ തങ്ങൾക്കു ബോളിവുഡ് ബ്യൂട്ടിയെ കാണണമെന്ന ആഗ്രഹം അറിയിക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഇടവേള വന്നപ്പോൾ ഐശ്വര്യ ജവാന്മാർക്കൊപ്പം സമയം പങ്കിടുകയും ചെയ്തു. മാത്രമല്ല തങ്ങളുടെ ആരാധനാപാത്രത്തെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കാനായി ഒരു മിലിട്ടറി തൊപ്പി സമ്മാനമായി നൽകുകയും ചെയ്തു അവർ.

Your Rating: