Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബോളിവുഡ് താരങ്ങളെ മനസിലായോ?

Akshay Kumar

സിനിമയ്ക്കൊപ്പം ഫണ്ണിനും സമയം കണ്ടെത്തുന്നതില്‍ ബോളിവു‍ഡ് താരങ്ങളേ കഴിഞ്ഞിട്ടേ ആരുമുള്ളു. രണ്ടു ബോളിവുഡ് താരങ്ങളുടെ ചിത്രമാണ് ഇപ്പോൾ േസാഷ്യൽ മീ‍ഡിയയിൽ കറങ്ങിക്കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ രണ്ടുപേരെയും മനസിലാക്കാൻ കഴിയില്ലെങ്കിലും വീണ്ടുമൊന്നും നോക്കിയാൽ പിടികിട്ടും താരങ്ങൾ ബോളിവു‍ഡിന്റെ കില്ലാടി അക്ഷയ് കുമാറും നടി ജാക്വിലിൻ ഫെർണാണ്ടസുമാണ്. അപ്പോഴാണ് അടുത്ത സംശയം അക്ഷയ്ക്കും ജാക്വിലിനും എന്തൊക്കെയോ പറ്റിയതുപോലുണ്ടല്ലോ, അതോ കണ്ണിന്റെ കുഴപ്പമാണോ?

സംഗതി കണ്ണിന്റെ കുഴപ്പമൊന്നുമല്ലെന്നേ ഒരു ആപ് ആണ് ഇരുവരുടെയം മുഖം ഇങ്ങനെയാക്കിയത്. ‌‌ചുരുക്കി പറഞ്ഞാൽ അക്ഷയുടെ മുഖത്തിനു ജാക്വിലിന്റെ ഛായയും ജാക്വിലിനു അക്ഷയുടെ മുഖ സാദൃശ്യവുമാണു തോന്നുന്നത്. ആപ്പിന്റെ പേര് ഫേസ് സ്വാപ് ആപ്. അങ്ങനെ ജാക്വിലിന്റെ മുഖത്ത് അക്ഷയുടെ ചുണ്ടുകളും കണ്ണുകളും അക്ഷയുടെ മുഖത്തു ജാക്വിലിന്റെ ചുണ്ടുകളും കണ്ണുകളുമാണ് കാണുന്നത്. ഏതായാലും ഒറ്റനോട്ടത്തിൽ താരങ്ങളെ കണ്ടു കണ്ണുകിറുങ്ങി പോയവരും ഇപ്പോൾ ഫേസ് സ്വാപ്ആപ്പിനു പുറകെയാണ്.

Your Rating: