Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിന്റെ മിന്നുകെട്ടിന് ബോളിവുഡിൽ നിന്ന് അക്ഷയ് മാത്രം!

Asin Wedding അസിൻ-രാഹുൽ ശര്‍മ വിവാഹത്തിൽ പങ്കെടുത്ത് അക്ഷയ് കുമാർ

തെന്നിന്ത്യൻ സുന്ദരി അസിൻ വിവാഹിതയായി. രാജ്യതലസ്ഥാനത്ത് ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിർത്തി മൈക്രോമാക്സ് സ്ഥാപകൻ രാഹുൽ ശർമ അസിന്റെ കഴുത്തിൽ മിന്നണിയിച്ചു. ഹിന്ദു-ക്രിസ്ത്യൻ മതാചാരങ്ങളോടെ നടന്ന വിവാഹത്തിൽ ബോളിവുഡിലെ ഏക സാന്നിധ്യം അക്ഷയ് കുമാർ ആയിരുന്നു . ന്യൂഡൽഹിയിലെ ദുസിത് ദേവരാന ഹോട്ടലിൽ ഇന്നലെ രാവിലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങിൽ അമ്പതോളം പേരാണ് പങ്കെടുത്തത്. വൈകുന്നേരത്തോടെ ആരംഭിച്ച ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ആഘോഷത്തിൽ 200 അതിഥികള്‍ പങ്കെ‌ുത്തു.

കത്തോലിക്കാ ആചാരപ്രകാരം വിവാഹം നടത്തണമെന്നത് അസിന്റെ ആഗ്രഹമായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. വൈകുന്നേരം ആറുമണിയോടെ ആരംഭിച്ച വിവാഹാഘോഷം എട്ടരയോടെയാണ് അവസാനിച്ചത്. ഇരുവരും തീർത്തും സ്വകാര്യമായ വിവാഹച്ചടങ്ങാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും നേരത്തെ അറിയിച്ചിരുന്നു.

ക്രിസ്ത്യൻ വിവാഹത്തിൽ വേരാ വാങ്ക് ഡിസൈൻ ചെയ്ത വസ്ത്രവും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിനായി സബ്യസാചി ഡിസൈൻ ചെയ്ത ലെഹങ്കയുമാണ് അസിനെ സുന്ദരിയാക്കിയത്. പത്തുതട്ടുള്ള വാനിലാ കേക്കും ചൈനീസ് രീതിയിലുള്ള ഉച്ചഭക്ഷണവും ഇന്ത്യൻ രീതിയിലെ അത്താഴവും അഥിതികൾക്കായി ഒരുക്കിയിരുന്നു. വിവാഹത്തിനു ശേഷം, ജനുവരി 23ന് സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ ഒരുക്കുന്നുണ്ട്.

ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുല്‍ ശർമ്മ. നടൻ അക്ഷയ്‌കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.