Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ഷൻ സ്റ്റാർ മാങ്ങ പറിക്കുന്ന തിരക്കിലാണ്

Akshay Kumar

ബോളിവുഡിലെ ആക്ഷൻ സ്റ്റാർ അക്ഷയ് കുമാർ വെക്കേഷൻ മൂഡിലാണ്. താരം മകൾക്കു മാങ്ങ പറിച്ചുകൊടുക്കുന്ന ചിത്രമാണ് ഇപ്പോൾ ഓൺലൈനിൽ വൈറലായിരിക്കുന്നത്. അക്ഷയ് കുമാറിന്റെ ഭാര്യയും മുൻകാല നടിയും ഡിസൈനറുമായ ട്വിങ്കിൾ ഖന്ന തന്നെയാണ് കുഞ്ഞു നിതാരയ്ക്ക് അച്ഛൻ മാങ്ങ പറിച്ചു കൊടുക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. താരദമ്പതികൾ നേരത്തെ മുതൽതന്നെ മകൾ നിതാരയെ മാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചാണ് നിർത്തിയിരുന്നത്. പതിവുപോലെ ഇൗ ഫോട്ടോയിലും നിതാര പേരിനുമാത്രം. ‘കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചുപോക്ക്, മാങ്ങ പറിക്കുന്നതിനൊപ്പം അവളുടെ കണ്ണിലെ കൗതുകവും നോക്കിക്കാണുന്നു’. എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ ഷെയർ ചെയ്തത്. സിംഗ് ഇൗസ് ബ്ലിംഗ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് അടുത്തിടെയാണ് അക്ഷയ് കുമാർ മുംബൈയിൽ തിരിച്ചെത്തിയത്. ബ്രദേഴ്സ്, എയർലിഫ്റ്റ് എന്നിവയാണ് അക്ഷയിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.