Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധികയോട് മാപ്പു പറഞ്ഞ് ബിഗ് ബി

bachchan 1

സൗത്ത് ആഫ്രിക്കയിൽ നിന്നും തന്നെ കാണാനെത്തിയ ആരാധികയോട് മാപ്പു പറഞ്ഞ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. തന്റെ പ്രിയ താരത്തെ ഒരു നോക്കു കാണാൻ മാത്രമാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും അംഗപരിമിതയായ യുവതി മുംബൈയിലെത്തിയത്. ഞായറാഴ്ചകളിൽ തന്റെ മുംബൈയിലെ വീട്ടിലെത്തുന്ന ആരാധകരെ കാണാൻ മാത്രമായി ബിഗ് ബി സമയം നീക്കിവയ്ക്കാറുണ്ട്.

bachchan 2 കടപ്പാട് : ട്വിറ്റർ

അങ്ങനെയൊരു അവസരം പ്രതീക്ഷിച്ചാണ് സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള ആരാധിക മുംബൈയിലെത്തിയത്. താൻ സൗത്ത് ആഫ്രിക്കയിൽ നിന്നും വരികയാണെന്നും തനിക്ക് ബച്ചനെ കാണണമെന്നും എഴുതിയ ബോർഡുമായാണ് യുവതി എത്തിയത്. എന്നാൽ ആരാധകരുടെ തിക്കും തിരക്കും മൂലം ബച്ചനരികിലെത്താൻ അവർക്കു കഴിഞ്ഞില്ല.

bachchan 3 കടപ്പാട് : ട്വിറ്റർ

ഏറെ വൈകിയാണ് ഇക്കാര്യം ബിഗ് ബി അറിഞ്ഞത്. തുടർന്ന് കാണാൻ സാധിക്കാത്തതിന് ആരാധികയോട് മാപ്പു പറയുന്നതായും അവരെ കാണുന്നതിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുെമന്നും ബച്ചൻ തന്റെ ട്വിറ്റർ പേജിൽ കുറിച്ചു. യുവതിയുടെ ചിത്രങ്ങളും ബിഗ് ബി ട്വീറ്റ് ചെയ്തു. തന്റെ ജീവിതത്തിൽ ആരാധകർക്ക് വലിയ പങ്കാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.