Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാന്ത്വനമായി ബച്ചൻ; ഹർദികയ്ക്ക് പിറന്നാൾച്ചിരി

Amitabh Bachchan അമിതാഭ് ബച്ചൻ ഹർദികയ്ക്കൊപ്പം

‘‘ഓക്‌സിജൻ സിലിണ്ടറുമായി നീങ്ങുന്ന ആ കൊച്ചുസുന്ദരിയുമായുള്ള കൂടിക്കാഴ്ചയിൽ നിറയുന്ന പുഞ്ചിരിയും വേദനയും വർണിക്കാനാവില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണവ’’ – ഹർദികയെ അവളുടെ പിറന്നാൾ ദിനത്തിൽ കണ്ടതിനെക്കുറിച്ച് അമിതാഭ് ബച്ചൻ കുറിച്ചതിങ്ങനെ.

അ‍ർബുദ ബാധിതയായ പെൺകുട്ടിയുടെ ആഗ്രഹപ്രകാരം പിറന്നാളിനെത്തിയ താരം അവൾക്കു പൂക്കൾ സമ്മാനിച്ചു. കേക്കും മുറിച്ചു നൽകി. കഴിഞ്ഞദിവസം ബ്ലോഗിലൂടെയാണ് ഹർദികയെ കണ്ട കാര്യം ബച്ചൻ വിവരിച്ചത്. ഹർദികയുടെ ധൈര്യത്തെയും സമചിത്തതയെയും അഭിനന്ദിച്ച അദ്ദേഹം അവൾ വേഗം സുഖംപ്രാപിക്കട്ടെ എന്നാശംസിച്ചു. ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.