മദ്രാസിപ്പട്ടണം എന്ന തമിഴ്ചിത്രത്തിലൂടെ തിളങ്ങുന്ന പൂച്ചക്കണ്ണുകളുമായി ബിഗ്സ്ക്രീനിൽ അരങ്ങേറിയ സുന്ദരിപ്പെൺകുട്ടി ആമി ജാക്സൺ അന്നേ ആരാധകരുടെ ഇടയിൽ സ്ഥാനമുറപ്പിച്ച താരമാണ്. കാര്യം കക്ഷി ബ്രിട്ടീഷ് മോഡലും നടിയും ഒക്കെയാണെങ്കിലും രാശി തെളിഞ്ഞത് ഇങ്ങ് ഇന്ത്യൻ സിനിമാലോകത്താണ്. ഒരുപിടി തമിഴ് തെലുങ്കു ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ന് സിനിമാസ്വാദകരുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരം ഇപ്പോൾ ആക്ഷൻ ഹീറോ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച സിംഗ് ഈസ് ബ്ലിംഗിന്റെ വിജയാഹ്ലാദത്തിലാണ്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല ആമി അടുത്തിടെ ഒന്നു കുളത്തിൽ വീണു. ഷൂട്ടിങിനിടയിലായിരിക്കും എന്നിട്ട് ആമിയ്ക്കു വല്ലതും പറ്റിയോ എന്നൊക്കെ ചിന്തിക്കാൻ വരട്ടെ. സംഭവം ഷൂട്ടിങ് ആണെന്നതു ശരി, പക്ഷേ സിനിമാ ഷൂട്ടിങ് അല്ലെന്നു മാത്രം. ഒരു മാഗസിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് ആമി കുളത്തിൽ മുങി ഫോട്ടോഗ്രാഫറുടെ മനസിലുണ്ടായിരുന്ന പെർഫെക്റ്റ് ക്ലിക്ക് സാധ്യമാക്കിയത്.
ചുവന്ന സാരിയണിഞ്ഞു കണ്ണുകളടച്ചു പോസ് ചെയ്തു നിൽക്കുന്ന ആമി പതിയെപ്പതിയെ നീന്തല്‍ക്കുളത്തിലേക്കു വീഴുന്നതാണ് വിഡിയോയിൽ കാണുന്നത്. വീഴ്ച്ചയ്ക്കും വെള്ളം തെറിച്ചു പോകുന്നതിനും ഇടയിലെപ്പോഴോ ഫോട്ടോഗ്രാഫറുടെ പെർഫെക്റ്റ് ക്ലിക്ക്.. ഇൻസ്റ്റഗ്രാമിലൂടെ ആമി തന്നെയാണ് വിഡിയോ പങ്കുവച്ചത്. എന്നാലും എന്റെ ആമീ ഒരു ഫോട്ടോഷൂട്ടിനു വേണ്ടി ഇങ്ങനെ ഉറങ്ങി വീണാലോ??
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.