Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനില്‍ കപൂര്‍ എടിഎം ക്യൂവില്‍; സെല്‍ഫിയെടുത്ത് ആരാധകര്‍

Anil Kapoor അനിൽ കപൂർ തന്റെ ആരാധകർക്കൊപ്പം

ജനങ്ങളെ ശരിക്കും ഞെട്ടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം കഴിഞ്ഞ ഒരു മാസം തികയാറായി. സാധാരണക്കാരുടെ ജനജീവിതത്തെ ഇതു വളരെ മോശമായ രീതിയില്‍ ബാധിച്ചു. പണമുള്ള എടിഎമ്മുകള്‍ തേടി ജനം തലങ്ങും വിലങ്ങും ഓടുന്ന കാഴ്ച്ച ദിനംപ്രതി നമ്മള്‍ കണ്ടു. ദുരിതത്തിലകപ്പെട്ടത് സാധാരണക്കാര്‍ മാത്രമാണെന്നും സമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഇതുകൊണ്ട് പ്രശ്‌നമുണ്ടായില്ലെന്നുമെല്ലാം പലരും വിമര്‍ശനവുമുന്നയിച്ചു. എന്നാല്‍ ഇന്ന് ശ്രദ്ധേയമായത് എടിഎമ്മില്‍ നിന്നു കാശെടുക്കാന്‍ നീണ്ട ക്യൂവിലെത്തിയ ബോളിവുഡ് സൂപ്പര്‍ താരം അനില്‍ കപൂറിന്റെ ഫോട്ടോ ഒരു ആരാധിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ്.

ബോളിവുഡിന്റെ മിസ്റ്റര്‍ ഇന്ത്യ മുംബൈയിലെ എടിഎമ്മിനു മുന്നിലാണ് ക്യൂ നിന്നത്. ക്യൂവില്‍ നില്‍ക്കുന്ന സമയം താരം വെറുതേ കളഞ്ഞുമില്ല. ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കു പോസ് ചെയ്യുന്നതിനായി അദ്ദേഹം അതുപയോഗപ്പെടുത്തി. അപൂര്‍വ എന്ന യുവതിയാണ് അനില്‍ കപൂറിനൊപ്പം നില്‍ക്കുന്ന സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഗതി ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുയാണ്. ട്വീറ്റ് കണ്ടയുടനെ അനില്‍ കപൂറും വെറുതെയിരുന്നില്ല, 59കാരനായ നടനും അതു ട്വീറ്റ് ചെയ്തു. 

എടിഎം  ലൈനില്‍ സെല്‍ഫിയെടുക്കുന്നു. നോട്ട് അസാധുവാക്കലിന് നന്ദി. ഇത്രയും സ്‌നേഹമുള്ള ആരാധകരെ കാണാനായല്ലോ. കഴിഞ്ഞയാഴ്ച്ച തെലുഗു സിനിമ താരം രവി ബാബു ഹൈദരാബാദിലെ എടിഎമ്മിനു മുന്നില്‍ പണം പിന്‍വലിക്കാന്‍ ക്യൂവില്‍ വന്നു നിന്നതും വാര്‍ത്ത ആയിരുന്നു. നാളെ ഇനി മലയാളികള്‍ക്ക് മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ മറ്റോ ക്യൂവില്‍ കാണാന്‍  പറ്റുമോ ആവോ.
 

Your Rating: