Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീർജ അവാർഡുകള്‍ വാരിക്കൂട്ടുമ്പോൾ മലയാളിക്കിത് അഭിമാനനിമിഷം

anna-ipe അന്ന ഐപ്

മുംബൈയിൽ വച്ചു നടന്ന ഫിലിംഫെയർ അവാർഡ്സിന്റെ ആ താരരാവിൽ നീർജ എന്ന ചിത്രം അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ ബോളിവുഡ് ലോകത്തിനൊപ്പം ഇങ്ങ് കേരളക്കരയും സന്തോഷത്തിലാഴ്ന്ന നിമിഷമായിരുന്നു അത്. ചിത്രത്തിലെ മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള അവാർഡ് നേടിയത് മലയാളിയായ അന്ന ഐപ് ആണ്. കൊച്ചി സ്വദേശിയായ അന്ന മുംബൈയിലെ ഇക്വിനോക്സ് ഫിലിംസിൽ ആണ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുന്നത്. യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രത്തിനു വേണ്ടി തന്നെ പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അന്ന പറഞ്ഞു.

സ്വന്തം ജീവിതം ത്യജിച്ച് യാത്രക്കാരെ രക്ഷിച്ച നീർജ ഭനോട്ട് എന്ന എയർഹോസ്റ്റസിന്റെ യഥാർഥ ജീവിതം ആസ്പദമാക്കി എ​ടുത്ത ചിത്രമാണ് നീർജ. ചിത്രത്തിൽ സോനം കപൂർ ആണ് നീർ‍ജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 1986ലാണ് പാൻആം ഫ്ലൈറ്റിലെ എയർ ഹോസ്റ്റസ് ആയിരുന്ന നീർജ സ്വന്തം ജീവൻ ത്യജിച്ച് തീവ്രവാദി ആക്രമണത്തിൽ നിന്നു നൂറോളം യാത്രക്കാരെ രക്ഷിച്ചത്. ചിത്രത്തിലെ അഭിനയത്തിന് സോനം കപൂറിനും മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.