Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെഹങ്കയുടെ ഭാരം 17 കിലോ, അനുഷ്ക ഒരിക്കലും മറക്കില്ല ആ കല്ല്യാണം

anushkaa ഓ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിൽ പതിനേഴു കിലോ വരുന്ന ലെഹങ്കയണിഞ്ഞ് അനുഷ്ക

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിലെ നായികാ സ്ഥാനത്തു പ്രതിഷ്ഠ നേടിയ താരമാണ് അനുഷ്ക ശർമ്മ. സുൽത്താൻ എന്ന ചിത്രത്തിനു ശേഷം അനുഷ്ക നായികയായി എത്തുന്ന ഏ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. പക്ഷേ ചിത്രത്തെക്കുറിച്ചു പറയുമ്പോൾ ഒരിത്തിരി വേദന നിറഞ്ഞ അനുഭവവും അനുഷ്കയ്ക്കു പങ്കുവെക്കാനുണ്ട്. മറ്റൊന്നുമല്ല ചിത്രത്തിലെ ഗാനരംഗത്തിനു വേണ്ടി സുന്ദരിയായി കളിചിരികളോടെ നടന്നെത്തിയ അനുഷ്ക പക്ഷേ ഉള്ളിൽ അത്ര സന്തുഷ്ടയായിരുന്നില്ല, കാരണം മറ്റൊന്നുമല്ല ആ രംഗത്തിൽ അനുഷ്ക അണിഞ്ഞ ലെഹങ്കയുടെ ഭാരം ഒന്നുംരണ്ടുമല്ല പതിനേഴു കിലോയാണ്.

അഞ്ചു കിലോ ഭാരം തൂക്കി നടക്കുമ്പോഴേക്കും കൈകഴച്ചു വിഷമിച്ചിരിക്കുന്നവര്‍ പതിനേഴു കിലോ തൂക്കി അനുഷ്ക കൂളായി അഭിനയിച്ച രംഗം കാണേണ്ടതാണ്, രാജകുമാരിയെപ്പോലെ സുന്ദരിയായി അരങ്ങിലേക്കു വരുന്ന അനുഷ്കയെ നോക്കി നിന്നു പോവുമെങ്കിലും വസ്ത്രത്തിന്റെ ഭാരത്തെക്കുറിച്ചു ഓർക്കുമ്പോൾ അനുഷ്കയ്ക്ക് ഇപ്പോഴും അത്ഭുതമാണ്.

''പതിനേഴു കിലോ ഭാരമായിരുന്നു ആ വസ്ത്രത്തിന്, പോരാത്തതിന് ആഭരണത്തിന്റെ തൂക്കം വേറെയും. അതായത് ഒരേസമയം ഏതാണ്ട് ഇരുപതു കിലോ ഭാരം ചുമന്നുകൊണ്ടാണ് താൻ അത്രയും കൂളായി അഭിനയിച്ചത്. ആ ലെഹങ്കയണിഞ്ഞു വെറുതെ നടക്കുന്നതുപോലും ഒരു വര്‍ക്ഔട്ട് പോലെയാണു തോന്നിച്ചത്. വളരെയേറെ ബുദ്ധിമുട്ടിയ സമയമായിരുന്നു അത്.''-അനുഷ്ക പറയുന്നു.

അനുഷ്ക അവതരിപ്പിക്കുന്ന അലിസെഹ് എന്ന കഥാപാത്രത്തിന്റ‌ വിവാഹച്ചടങ്ങുകൾ അവതരിപ്പിക്കുന്ന ഗാനരംഗത്തിലാണ് ഇത്രയും ഭാരമേറിയ ലെഹങ്കയണിയുന്നത്. വളരെ സുന്ദരിയായൊരു കല്ല്യാണപ്പെണ്ണിനെപ്പോലെ കാണുമ്പോൾ തോന്നിക്കുമെങ്കിലും ഉള്ളിൽ തനിക്കൊരിക്കലും അത്തരത്തില്‍ ഫീൽ ചെയ്തില്ലെന്നും അനുഷ്ക പറയുന്നു. ബോളിവുഡിന്റെ സൂപ്പർഹിറ്റ് സംവിധായകൻ കരൺ ജോഹർ സംവിധാനം ചെയ്യുന്ന ഏ ദിൽ മുഷ്കിൽ എന്ന ചിത്രത്തിൽ ഐശ്വര്യ റായ്, രൺബീർ കപൂർ, ഫവാദ് ഖാൻ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ദീപാവലിക്കാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. 

Your Rating: