Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിന്റെ വിവാഹക്ഷണക്കത്ത് സൂപ്പർ

Asin അസിന്റെ വിവാഹക്ഷണക്കത്ത്

മലയാളി സുന്ദരിയാണെങ്കിലും അസിന്‍ തിളങ്ങിയത് തമിഴിലും ബോളിവുഡിലുമൊക്കെയാണ്. ഒരു സിനിമയിൽ അഭിനയിച്ചാൽപ്പോലും ഗോസിപ്പുകൾ കൊണ്ട് നെട്ടോട്ടമോടുന്ന ബോളിവുഡ് നായികമാർക്കിടയിൽ വ്യത്യസ്തയായിരുന്നു അസിൻ. കൂൾ ക്ലീൻ അസിൻ മൈക്രോമാക്സ് സ്ഥാപകനായ രാഹുൽ ശർമയെയാണ് വിവാഹം കഴിക്കുന്നതെന്ന വാർത്ത കേട്ടപ്പോൾ മുതൽ വിവാഹ ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരുടെയും വിവാഹക്ഷണക്കത്താണ് ഇപ്പോഴത്തെ സംസാരവിഷയം. ഹർഭജൻ സിംഗിന്റെയും ഗീത ബസ്രയുടെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയ ഇഡിസി ഡിസൈൻ തന്നെയാണ് അസിന്റെയും വിവാഹക്ഷണക്കത്തു തയ്യാറാക്കിയത്.

വളരെ ലളിതവും മനോഹരവുമായ ഗോൾഡ് പ്ലേറ്റ് കാർഡിന്റെ ചിത്രം ട്വിറ്ററിലൂടെയാണ് അസിൻ പങ്കുവച്ചിരിക്കുന്നത്. ജനുവരി 23നു ഡൽഹിയില്‍ വച്ചാണ് വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. രാഹുലിന്റെ ജീവിതസഖിയാകാൻ പോകുന്ന വിവരം അസിൻ തന്നെയാണ് െവളിപ്പെടുത്തിയത്.ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളാണ് രാഹുല്‍ ശർമ്മ. നടൻ അക്ഷയ്‌കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്.