Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ സ്റ്റാർ മുറുകെ പിടിച്ച് അസ്ഖർ

Askar അസ്ഖർ

അൽപം സന്തോഷവും അപ്രതീക്ഷിത നിമിഷങ്ങളും നിറഞ്ഞ എപ്പിസോഡ‍ുമായിയാണ് ഇന്നത്തെ ദേ ഷെഫ് പ്രേക്ഷകർക്ക്‌ മുൻപിൽ എത്തിയത്. ടോപ്‌ 10 ൽ എത്താനുള്ള ഇന്നത്തെ ദേ ഷെഫ് യാത്രയിൽ അസ്ഖറിനെ പുറകിലാക്കി ജോഷിയും അനീറ്റയും മുന്നേറി. ദേ ഷെഫ് മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മത്സരാർഥിയായിരുന്നു അസ്ഖർ. ഇതുവരെയുള്ള വാശിയേറിയ മത്സരങ്ങളിൽ പങ്കെടുത്ത് അസ്ഖർ സ്വന്തമാക്കിയത് 2 ദേ സ്റ്റാർ. പൊരുതി നേടിയ ദേ സ്റ്റാർ തിരികെ നൽകി സേവ് സോണിൽ എത്താനുള്ള അവസരം ഉണ്ടായിരുന്നിട്ടും, ആത്മവിശ്വാസം കൈവിടാതെ ലഭിച്ച ദേ സ്റ്റാർ മുറുകെ പിടിച്ചു കൊണ്ട് ആണ് അസ്ഖർ എലിമിനേഷൻ റൗണ്ട് ധൈര്യപൂർവ്വം നേരിട്ടത്.

ഷോയിൽ നിന്ന് എലിമിനേറ്റായെങ്കിലും ആത്മവിശ്വാസം നിറഞ്ഞ് നില്‍ക്കുന്ന വാക്കുകളുമായി അസ്ഖർ- "ഞാൻ ആദ്യമായി പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണ് ദേ ഷെഫ്. ഒരു സെലിബ്രിറ്റി ഷെഫ് ആകുക എന്നതിനോടൊപ്പം പാചകത്തെക്കുറിച്ച് കൂടുതലായും പഠിക്കുക എന്നതായിരുന്നു ആഗ്രഹം അത് എല്ലാം തന്നെ ദേ ഷെഫിൽ വന്നത് കൊണ്ട് സാധിച്ചു. നല്ലൊരു ലേർണിംഗ് എക്സ്പ്പിരീയൻസ് തന്നെയായിരുന്നു ദേ ഷെഫിലേത് . ഏതൊരാൾക്കും ഒരു പാഷൻ ഉണ്ടാകും, അതുപോലെതന്നെ എനിക്കും .എന്റെ ജീവിതത്തിൽ ഒരു വഴികട്ടിയായത് ദേ ഷെഫ് ആണ്. എലിമിനേറ്റ് ആകുന്ന നിമിഷം ഞാൻ വളരെ ഇമോഷണൽ ആയിരുന്നു ആയതിനാൽ അങ്ങനെ ഉള്ള നിമിഷത്തിൽ കുറുക്കു വഴി തിരഞ്ഞെടുക്കാൻ ഞാൻ താത്പര്യപ്പെട്ടിരുന്നില്ല . അതു കൊണ്ടാണ് ദേ സ്റ്റാർ തിരിച്ചു നൽകാതെ ഫൈറ്റ് ചെയ്യാം എന്ന് തീരുമാനിച്ചത്. എലിമിനേറ്റ് ആയെങ്കിലും ശരിക്കും ഒരു വിന്നറിന്റെ ഫീൽ ആണ് എനിക്കിപ്പോൾ, കാരണം പ്രേക്ഷകർ ഒരുപാടു പേർ വിളിക്കുകയും ധാരാളമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ മാസ്റ്റർ ഷെഫ് ഇന്ത്യയിൽ ഞാൻ അപ്ലൈ ചെയ്തിട്ടുണ്ട് . ടെലിഫോണിക് ഇന്റർവ്യൂ കഴിഞ്ഞു ഓഡീഷന് പോകാനായി പ്രിപെയർ ചെയ്യുകയാണ്".

Your Rating: