Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഡ്മിന്റണിൽ മാത്രമല്ല സ്റ്റൈലിലും സിന്ധു മരണമാസ്സ് !

sindhu-02 മേക്ക് ഓവർ : ഡിസൈനർ ഗണേഷ് നല്ലരി

നാടും നാട്ടുകാരും ഇന്ന് പി.വി സിന്ധു എന്ന ദേശീയ കായിക താരത്തെക്കുറിച്ചുള്ള ചർച്ചയിലാണ്. റിയോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വേണ്ടി സിന്ധു നേടിയ വെള്ളിക്ക് രാജ്യത്തിന്റെ അഭിമാനത്തെ മുൻനിർത്തി നോക്കുമ്പോൾ വജ്രശോഭയാണുള്ളത്. നാടും നാട്ടുകാരും മാധ്യമങ്ങളും സിന്ധു എന്ന ബാഡ്മിന്റൺ താരത്തിന്റെ പിറകെ പോകുമ്പോൾ പാപ്പരാസികളുടെ കണ്ണ് സിന്ധുവിന്റെ സ്റ്റൈലിലാണ്.

sindhu-01 മേക്ക് ഓവർ : ഡിസൈനർ ഗണേഷ് നല്ലരി

തന്റെ ട്വിറ്റർ അക്കൗണ്ടിൽ സിന്ധു പങ്കു വച്ചിരിക്കുന്ന ഫോട്ടോകളിൽ കണ്ണുടക്കിയാണ് ഫാഷൻലോകം സിന്ധുവിന്റെ ഫാഷൻ സെൻസ് ചർച്ചയാക്കിയത്. മോഡലിന് സമാനമായ രീതിയിൽ ആറ് അടിയിലേറെ ഉയരം, മെലിഞ്ഞ ശരീരം ഒപ്പം ബാഡ്മിന്റൺ മൈതാനത്തിൽ കാണുന്ന പോലെ തന്നെ തീ പാറുന്ന നോട്ടം. ഇത്രയും മതി, ബാഡ്മിന്റണിൽ മാത്രമല്ല സ്റ്റൈലിലും സിന്ധു താരമാണ് എന്ന് ഫാഷൻ ലോകത്തിനു വിധിയെഴുതാൻ.

sindhu-03 മേക്ക് ഓവർ : ഡിസൈനർ ഗണേഷ് നല്ലരി

ട്വിറ്ററിൽ ഒന്നര ലക്ഷത്തിലേറെ ഫോളോവേഴ്സ് ആണ് സിന്ധുവിന് ഉള്ളത്. ആറടി പൊക്കത്തിൽ നീളൻ മുടിയുള്ള സിന്ധുവിന്റെ ഫോട്ടോകൾ കണ്ടാൽ തന്നെ അറിയാം സിന്ധുവിന് നല്ല ഫാഷൻ സെൻസ് ഉണ്ടെന്ന്. കായികതാരം എന്ന നിലയിൽ തന്റെ കരിയർ കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്നതിന് ഒപ്പം തന്നെ സിന്ധു കാലത്തിനൊത്ത് ട്രെൻഡി ആയിരിക്കാനും ശ്രദ്ധിച്ചു.

ടെന്നീസ്, ബാഡ്മിന്റൺ താരങ്ങളായ സാനിയ മിർസയും സൈന നെഹ്‌വാളും എല്ലാം തന്നെ ക്രീസിലും ഫാഷനിലും ഒരുപോലെ തിളങ്ങിയ താരങ്ങളാണ് എന്ന വസ്തുതയുമായി തട്ടിച്ചു നോക്കുമ്പോൾ സിന്ധുവിനും ഫാഷനിൽ സാധ്യതകൾ ഏറെ. 21 വയസ്സിൽ കായിക രംഗത്തും സൗന്ദര്യാരാധകരുടെ മനസ്സിലും സിന്ധു ഒരുപോലെ കയറിക്കൂടിയിരിക്കുകയാണ്.