Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവ് സമ്മാനിച്ച ബനാറസ് സാരി ഏറെ പ്രിയം; വിദ്യാ ബാലൻ

Vidhya Balan with her husband Sidharth Roy Kapoor

കഹാനി ഗേൾ വിദ്യാ ബാലന് സാരികളോടുള്ള ഇഷ്ടം പരസ്യമായ രഹസ്യം തന്നെയാണ്. അവാർഡ് വേദികളായാലും പുതിയ സിനിമയുടെ ലോഞ്ചിങ് വേളയിലായാലും അഭിമുഖങ്ങളായാലും വിദ്യ തിളങ്ങുക സാരിയിൽ തന്നെയാണ്. എന്തിനധികം കഴിഞ്ഞ രണ്ടുവർഷത്തെ കാൻ ഫെസ്റ്റിൽ പോലും സാരിയുടെ സൗന്ദര്യത്തിലാണ് വിദ്യ അവതരിച്ചത്.ബോളിവുഡ് ബ്യൂട്ടി രേഖയെക്കൂടാതെ പരമ്പരാഗത ഇന്ത്യൻ വസ്ത്രമായ സാരിയെ ഇത്രകണ്ട് സ്നേഹിച്ച മറ്റൊരു നടി ഇല്ലെന്നുതന്നെ പറയാം. സാരികളുടെ നീണ്ടശേഖരം തന്നെയുള്ള വിദ്യയ്ക്ക് തന്റെ കൈവശമുള്ളതിൽ ഏറ്റവും പ്രിയപ്പെട്ട സാരി ഏതാണെന്നു ചോദിച്ചാൽ ഒട്ടുംതാമസിയാതെ ഉത്തരം വരും. അത് ഭർത്താവു സമ്മാനിച്ച ചുവന്ന ബനാറസ് സാരി തന്നെ. ഒപ്പം മാതാപിതാക്കൾ സമ്മാനിച്ച പച്ചയും പിങ്കും നിറത്തിലുള്ള കാഞ്ചീവരം സാരിയും ഇഷ്ടത്തിൽ മുന്നിൽത്തന്നെയുണ്ട്. മൂന്നു വയസുള്ളപ്പോൾ മുതൽതന്നെ സാരികളെ ഇഷ്ടപ്പെട്ടു തുടങ്ങിയ താരത്തിന് അമ്മയുടെ വാർഡ്രോബിൽ പ്രിയം പഴയ കാഞ്ചീവരം സാരികളാണ്. ഹമാരി അദൂരി കഹാനി എന്ന പുതിയ ചിത്രത്തിന്റെ റിലീസിനൊപ്പം വിദ്യയ്ക്ക് സന്തോഷിക്കാൻ മറ്റൊന്നു കൂടിയുണ്ട് ഇത്തവണ. വരുന്ന ജൂൺ 19ന് വേൾഡ് എത്നിക് ഡേ ആഘോഷിക്കുമ്പോൾ ഓൺലൈൻ എത്നിക് ഉൽപ്പന്നങ്ങളുടെ വിപണന രംഗത്തെ അതികായരായ ക്രാഫ്റ്റ്സ് വില്ലാ.കോമിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായാണ് വിദ്യ രംഗത്തെത്തുന്നത്.