Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻപതിലും സുന്ദരി ശ്രീദേവി, രഹസ്യം സിംപിൾ!

Sridevi ശ്രീദേവി

കണ്ടാൽ പറയുമോ. ഒരു കാലത്ത് ബോളിവുഡ് അടക്കിവാണ ഈ തമിഴ് സുന്ദരിക്ക് 52 വയസായെന്ന്. ശ്രീദേവിയുടെ വിടർന്ന കണ്ണുകൾ, കൊതിപ്പിക്കുന്ന ഫിഗർ, പ്രതിഫലം ഒക്കെയായിരുന്നു ഒരുപാടു കാലം ജനം ചർച്ച ചെയ്തത്. അടുത്തിടെ ഇംഗ്ലിഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ വീണ്ടും നമുക്കു മുൻപിലെത്തി. ഉടവു തട്ടാത്ത സൗന്ദര്യവുമായി.

ഡയറ്റ്

Sridevi ശ്രീദേവി

ശരീരത്തിന് ആവശ്യമില്ലാത്തതൊന്നും കഴിക്കില്ലെന്ന വാശി അന്നും ഇന്നുമുണ്ട് ശ്രീദേവിക്ക്. ഉണർന്നാലുടൻ രണ്ടു ഗ്ലാസ് നാരങ്ങാവെള്ളം. അതാണു ശരീരത്തിലെ അഴുക്കുകൾ നീക്കം ചെയ്തു സ്കിന്നിന്റെ തിളക്കം നിലനിർത്തുന്നതെന്നത്. ഒരു കപ്പ് ഓട്സ്, നട്സ്, ഫ്രൂട്സ്, തേൻ ചേർത്ത സ്കിംഡ് മിൽക്ക് എന്നിവ ചേർന്ന ബ്രേക്ക്ഫാസ്റ്റ്. ഉച്ചയ്ക്ക് ഗ്രിൽഡ് ഫിഷ്. ടോഫു, ചീസ്, ഒരു കോപ്പ ദാൽ. ഒപ്പം ഒരു വലിയ പ്ലേറ്റ് സാലഡ്. ഡിന്നറിന് സൂപ്പ്, ചപ്പാത്തി, വെജിറ്റബിൾ കറി. ഇതു കൂടാതെ രണ്ടു മണിക്കൂർ കൂടുമ്പോൾ എന്തെങ്കിലും പോഷകാഹാരം. ഇടയ്ക്ക് ഗ്രീൻ ടീ. പിന്നെ ഇഷ്ടം പോലെ വെള്ളവും കുടിക്കും.

വർക്ക് ഔട്ട്

Sridevi ശ്രീദേവി

പവർ യോഗയോടാണ് ശ്രീദേവിക്കിഷ്ടം. രാവിലെ ചെറിയ ജോഗിങ്. അതു കഴിഞ്ഞാൽ കുറച്ചു സമയം ജിമ്മിൽ വർക്ക് ഔട്ട്. വൈകുന്നേരം ടെന്നിസ് കളി.

ഹെയർ

Sridevi ശ്രീദേവി

അന്നത്തെ തലമുടി കുറച്ചുകൂടി സ്റ്റൈലായി ശ്രീദേവി കാത്തു സൂക്ഷിക്കുന്നെങ്കിൽ അതിനു നന്ദി പറയേണ്ടത് ഹോട്ട് ഓയിൽ ഹെയർ മസാജിനാണ്. ആഴ്ചയിലൊരിക്കൽ ഹെയർ മസാജ് ചെയ്യും.

സ്കിൻ കെയർ

Sridevi ശ്രീദേവി

സൗന്ദര്യത്തിനു മേക്കപ്പിന്റെ കനം ആവശ്യമില്ലാത്തതിനാൽ കുറച്ചു മേക്കപ്പിടാനാണു ശ്രീദേവിക്കിഷ്ടം. കടുത്ത റെഡ് ലിപ്സ്റ്റിക്. ഡ്രസിനു മാച്ച് ചെയ്യുന്ന ഐ ഷാഡോ, വലിയ അക്സസറീസ് ഇവയൊക്കെ ്രശീദേവി സ്റ്റൈൽ. റോസ് വാട്ടറും ഗ്ലിസറിനും ചേർന്ന മിശ്രിതമാണു മുഖ സൗന്ദര്യ രഹസ്യം. ഫ്രൂട്ട് പായ്ക്കും ഇടും. മാസത്തിലൊരിക്കൽ ബോഡി സ്പാ.