Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംപിൾ ആൻഡ് പവർഫുൾ, വിവാഹനിശ്ചയത്തില്‍ ഭാവന തിളങ്ങിയത് ഇങ്ങനെ

Bhavana നവീനും ഭാവനയും വിവാഹ നിശ്ചയ ദിനത്തില്‍

പെട്ടെന്നു തീരുമാനിച്ച വിവാഹനിശ്ചയം. ആർഭാടവും ആരവവും ഒഴിവാക്കി ഉറ്റവർ മാത്രമുള്ള ചടങ്ങ്. ഒരുങ്ങാൻ പോലും ഏറെ സമയം കിട്ടില്ലെന്ന ആശങ്ക. ഒരുപക്ഷേ മേക്കപ് ആർട്ടിസ്റ്റ് പോലുമുണ്ടാകില്ല, തനിച്ചൊരുങ്ങാനാകും സാധ്യത – ഇത്രയുമായപ്പോൾ ചടങ്ങിന് നവവധുവിന്റെ വേഷം ഏതു വേണം എന്ന് ആലോചിച്ചു തലപുകയ്ക്കേണ്ടി വന്നില്ല. സിംപിൾ ആൻഡ് പവർഫുൾ ആയിരുന്നു അത്– ലെഹംഗ സാരി, അതു ധരിച്ച ആ പെൺകൊടിയെപ്പോലെ തന്നെ.

കഴിഞ്ഞുപോയ ദിവസങ്ങളിൽ ആത്മധൈര്യത്തിന്റെ തീനാളമായി ജ്വലിച്ചവൾ പ്രിയപ്പെട്ടവനു ചാരെ നിറചിരിയിൽ തിളങ്ങി നിൽക്കുമ്പോൾ ആ ലെഹംഗ സാരിക്കും പ്രൗഢിയേറി. ആംബർ ബ്രൗണിന്റെ അപൂർവ നിറം ഭാവനയുടെ അഴകേറ്റിയെന്നു രണ്ടഭിപ്രായമില്ല. പീച്ച്, കോറൽ നിറങ്ങൾ ചേരുന്ന ഷേഡ് ആണ് ആംബർ ബ്രൗൺ. പൊതുവേ പേസ്റ്റൽ നിറങ്ങൾ ഇഷ്ടപ്പെടുന്നയാളാണു ഭാവന. വിവാഹനിശ്ചയത്തിനുള്ള വസ്ത്രം ഒരുക്കുന്നതിനെക്കുറിച്ചു സംസാരിച്ചപ്പോഴും പറഞ്ഞത് അതു തന്നെ– ഏതെങ്കിലും പേസ്റ്റൽ നിറങ്ങൾ മതി. ഏതു വേഷം വേണം എന്നൊന്നും നിർബന്ധമുണ്ടായില്ല. എന്നാൽ തനിച്ചൊരുങ്ങേണ്ടി വന്നാൽ എളുപ്പത്തിൽ ധരിക്കാൻ പറ്റുന്നത് എന്ന ആലോചനയിൽ നിന്നാണ് ലെഹംഗ സാരി തിരഞ്ഞെടുത്തത്. അതിന്റെ റഫറൻസ് കണ്ടപ്പോൾ ഭാവനയ്ക്കും സമ്മതം– ഡിസൈനർമാരായ രേഷ്മയും അനുവും പറഞ്ഞു.

Bhavana കഴിഞ്ഞുപോയ ദിവസങ്ങളിൽ ആത്മധൈര്യത്തിന്റെ തീനാളമായി ജ്വലിച്ചവൾ പ്രിയപ്പെട്ടവനു ചാരെ നിറചിരിയിൽ തിളങ്ങി നിൽക്കുമ്പോൾ ആ ലെഹംഗ സാരിക്കും പ്രൗഢിയേറി...

ഭാവന ഇൻ ലെഹംഗ സാരി

നിറയെ പേൾസ് പതിപ്പിച്ച നെറ്റും താഴെ ഹെവി എംബ്രോയ്ഡറിയുള്ള ചിക്കൻകാരി ലൈനിങ്ങും ചേർന്ന ലെയേർഡ് ലെഹംഗ സ്കർട്ട്. നീളൻ കൈയുള്ള ബ്ലൗസിലും അതിസൂക്ഷ്മമായ പേൾ വർക്കുകൾ. ദുപ്പട്ടയിൽ ക്രിസ്റ്റലുകളും സ്വരോസ്കി സ്റ്റോണും സെൽഫ് കളേഡ് പേൾസും.ലെഹംഗ സാരി ഭാവനയുടെ അഴകേറ്റിയതാണോ ഭാവന ധരിച്ചപ്പോൾ സാരിയുടെ അഴകേറിയതാണോയെന്നു കണ്ടവർ വീണ്ടുമൊരിക്കൽ കൂടി നോക്കി സംശയിച്ചിട്ടുണ്ടാകും.

ഈസി to വെയർ

സാരി ഉടുക്കുന്നതിന്റെ ബുദ്ധിമുട്ടില്ല, എന്നാൽ സാരിയുടെ പ്രൗഢിയും റിച്ച്‌നെസും തെല്ലും ചോരാതെ സ്വന്തമാക്കുകയും ചെയ്യാം എന്നതാണ് ലെഹംഗ സാരിയുടെ പ്രധാന പ്ലസ് പോയിന്റ്. ആദ്യം സ്കർട്ടും ബ്ലൗസും ധരിക്കാം, അറ്റാച്ച് ചെയ്ത ദുപ്പട്ട ഡ്രേപ് ചെയ്താൽ സാരി ലുക്ക് കംപ്ലീറ്റ് ആയി. പലപ്പോഴും ഫംങ്ഷനുകളിൽ കൂടുതൽ സമയം ചെലവിടേണ്ടി വരുന്നത് സാരി ഉടുപ്പിക്കാനാണല്ലോ. അങ്ങനെ സമയം പാഴാക്കാനില്ല എന്നുള്ളവർക്കു രണ്ടമാതൊന്ന് ആലോചിക്കാതെ ലെഹംഗ സാരി തിരഞ്ഞെടുക്കാം.

Bhavana സാരി ഉടുക്കുന്നതിന്റെ ബുദ്ധിമുട്ടില്ല, എന്നാൽ സാരിയുടെ പ്രൗഢിയും റിച്ച്‌നെസും തെല്ലും ചോരാതെ സ്വന്തമാക്കുകയും ചെയ്യാം എന്നതാണ് ലെംഹഗ സാരിയുടെ പ്രധാന പ്ലസ് പോയിന്റ്...

ഇൻ ട്രെൻഡ്സ്

വിവാഹ അനുബന്ധ ചടങ്ങുകള്‍ക്കും പാർട്ടി വെയറായും ലെഹംഗ സാരി തിരഞ്ഞെടുക്കുന്നവരുണ്ട്. മൈലാ​ഞ്ചി ചടങ്ങ്, റിസപ്ഷൻ, എൻഗേജ്മെന്റ് എന്നീ ചടങ്ങുകൾക്ക് മികച്ച ചോയ്സ് ആണ്. സിനിമാട്ടൊഗ്രഫർ ജോമോൻ ടി ജോണിന്റെ സഹോദരി വിവാഹ ചടങ്ങിൽ ധരിച്ചതു വെള്ളനിറത്തിൽ ചെയ്ത ലെഹംഗ സാരിയാണ്. ഭാവനയുടെ വിവാഹനിശ്ചയ ചിത്രം കണ്ടതോടെ ഇതു ട്രെൻഡ് സെറ്ററായി കഴിഞ്ഞു.

മെലിഞ്ഞവർക്കു കൂടുതൽ ആഴകേറ്റുന്ന ലെഹംഗ സാരി പൊതുവേ പേസ്റ്റൽ നിറങ്ങളിലാണു ഒരുക്കുന്നത്. പിങ്ക്, റോസ്, ഓഫ് വൈറ്റ്, പിസ്താ ഗ്രീൻ, ഇളം പച്ച, ഇളംനീല നിറങ്ങൾ മനോഹരമായിരിക്കും. അതേ സമയം വധുവിനു വേണ്ടി ബോൾഡ് നിറങ്ങളിലും ഇതു ചെയ്യാം. ഒഴുകിയിറങ്ങുന്നതരം മെറ്റീരിയലുകളായ ഷിമ്മർ ജോർജറ്റ്, നെറ്റ്, ക്രേപ് എന്നിവയിൽ ആപ്ലിക് വർക്കോ ഹാൻഡ് വർക്കോ ചെയ്ത് ലെഹംഗ സാരിയൊരുക്കാം.‌

ലേബൽ എം കളക്ഷനുകൾ കാണാം, വാങ്ങാം

(കടപ്പാട്: അനു & രേഷ്മ, ലേബൽ എം)