Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിപാഷ ഇനി കരണിനു സ്വന്തം; വിവാഹ ചിത്രങ്ങൾ കാണാം

Bipasha Basu Wedding കരൺ സിങ് ഗ്രോവർ, ബിപാഷ ബസു

ബോളിവുഡ് സുന്ദരി ബിപാഷ ബസു വിവാഹിതയായി. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ നടനും മോഡലുമായ കരൺ സിങ് ഗ്രോവറിനെയാണ് ബിപാഷ വിവാഹം കഴിച്ചത്. ശനിയാഴ്ച്ച മുംബൈയിൽ വച്ചു ബംഗാളി ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹ ശേഷം ന‌ടന്ന വിരുന്നിലേക്ക് ബോളിവുഡിലെ വൻതാരനിര തന്നെ അണിനിരന്നു.

Bipasha Basu Wedding കരൺ സിങ് ഗ്രോവർ, ബിപാഷ ബസു
Bipasha Basu Wedding കരൺ സിങ് ഗ്രോവർ, ബിപാഷ ബസു
Bipasha Basu Wedding ബിപാഷ ബസുവിന്റെ വിവാഹ സൽക്കാരത്തിനെത്തിയ രൺബീർ കപൂറും സുസ്മിത സെന്നും

സുഹൃത്തുകൂടിയായ റോക്കി എസ് ഡിസൈൻ ചെയ്ത ചുവപ്പു ലെഹങ്കയാണ് ബിപാഷ വിവാഹത്തിന് ധരിച്ചത്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, മാധവൻ, രൺബീർ കപൂർ, സുസ്മിത സെൻ, സോനം കപൂർ, തബു, സഞ്ജയ് ദത്ത്, പ്രീതി സിന്റ തുടങ്ങി വൻതാരങ്ങൾ തന്നെ വിവാഹവിരുന്നിൽ പങ്കെടുത്തു.

Bipasha Basu Wedding ബിപാഷ ബസുവിന്റെ വിവാഹ സൽക്കാരത്തിൽ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ എന്നിവരെത്തിയപ്പോൾ
Bipasha Basu Wedding ബിപാഷ ബസുവിന്റെ വിവാഹ സൽക്കാരത്തിനെത്തിയ സോനം കപൂറും തബുവും
Bipasha Basu Wedding സഞ്ജയ് ദത്ത് ഭാര്യ മാന്യത ദത്ത്, മാധവൻ ഭാര്യ സരിത

2015ൽ പുറത്തിറങ്ങിയ എലോൺ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നത്. ബിപാഷയുടെ ആദ്യവിവാഹവും കരണിന്റെ മൂന്നാം വിവാഹവുമാണിത്.

Bipasha Basu Wedding കരൺ സിങ് ഗ്രോവർ, ബിപാഷ ബസു
Bipasha Basu Wedding ജനീലിയ ഡിസൂസ ഭർത്താവ് റിതേഷ് ദേശ്മുഖ്