Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിഡ് ബെക്കാമിന്‍റെ മകൻ പ്രണയത്തിൽ!

Brooklyn Beckham കോൾ ഗ്രേയ്സ് മോർടെസ്, ബ്രൂക്കിലിന്‍ ബെക്കാം

പ്രണയമൊക്കെ എത്രനാൾ മറച്ചു വയ്ക്കാനാകും... അതും സെലിബ്രിറ്റി കപ്പിള്‍സ് ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട. കുറച്ചുനാൾ മറച്ചുവെയ്ക്കാൻ നോക്കിയാലും മാധ്യമങ്ങൾ എങ്ങനെയെങ്കിലും കുത്തിപ്പൊക്കിയിരിക്കും. എന്നാലതങ്ങ് തുറന്നു പറഞ്ഞേക്കാമെന്ന് കരുതി ഇവർ. ഡേവിഡ് ബെക്കാമിന്‍റെയും വിക്ടോറിയ ബെക്കാമിന്‍റെയും പുന്നാര പുത്രൻ ബ്രൂക്കിലിന്‍ ബെക്കാമും യുവ നടി കോൾ ഗ്രേയ്സ് മോർടെസും ആണ് തങ്ങളുടെ പ്രണയം ലോകത്തെയാകെ വിളിച്ചു പറ‍ഞ്ഞിരിക്കുന്നത്. താനും 19 കാരനായ ബ്രൂക്കിലീനും രണ്ടു വർഷത്തോളമായി ഡേറ്റിങ്ങിലാണെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് കോൾ ഗ്രേയ്സ് മോർടെസ്.

2014 -ലിൽ കണ്ടുമുട്ടിയതാണ് ഇരുവരും. ബ്രൂക്കിലിനും കോൾ ഗ്രേയ്സ് മോർടെസും പ്രണയത്തിലാണെന്നു പലതവണ പറഞ്ഞു കേട്ടിരുന്നെങ്കിലും രണ്ടും പേരും അത് തുറന്നു സമ്മതിക്കാൻ കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചൽസിൽ ഷോപ്പിംഗിന് ഒരുമിച്ച് എത്തിയ ഇവർ തങ്ങളുടെ ബന്ധം തുറന്നു പറയാൻ കാരണവുമുണ്ട്. സാധാരണ പ്രണയിക്കുന്നവരെപ്പോലെ ഒരുമിച്ച് സിനിമയ്ക്കോ ഷോപ്പിംഗിനോ ഒന്നും പോകാനേ പറ്റില്ല. ആളുകൾ ശ്രദ്ധിക്കുകയും ഫോട്ടോ എടുപ്പുമൊക്കെയായി ആകെ പ്രശ്നം തന്നെ, എന്നാൽ പിന്നെ ഒന്നും ഒളിച്ചു വയ്ക്കാതെ തുറന്നങ്ങ് സമ്മതിച്ചേക്കാം എന്നു വച്ചത്രേ.

അതുകോണ്ടാണ് ലോസ് ഏഞ്ചൽസിൽ ഷോപ്പിംഗിന് പോയപ്പോൾ ഫൊട്ടോ എടുക്കാൻ സമ്മതിച്ചത്. കൂടാതെ ഇരുവരുമൊന്നിച്ചുള്ള കുറെ ചിത്രങ്ങളും അങ്ങ് പോസ്റ്റ് ചെയ്തു. ഏതായാലും വിക്ടോറിയ്ക്കും കോളിനെ ക്ഷ പിടിച്ചുവത്രേ. ഡ്രസ്സിംഗിലും മോഡലിംഗിലുമൊക്കെ കോളിന് അഡ്വൈസ് നൽകുന്നതിപ്പോൾ വിക്ടോറിയയാണെന്നാണ് കേൾക്കുന്നത്. ഇവരുടെ വീട്ടിൽ നിത്യ സന്ദർശകയാണിപ്പോൾ കോൾ. ഡേവിഡ് ബെക്കാമിന്‍റെയും വിക്ടോറിയ ബെക്കാമിന്‍റെയും മറ്റ് മക്കളായ റോമിയോയ്ക്കും ക്രൂസിനും കുഞ്ഞനുജത്തി ഹാർപ്പറിനുമൊക്കെ കോളിെന വലിയ കാര്യമാണെന്നാണ് കേൾക്കുന്നത്....  

Your Rating: