Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർമിയുടെ കിടിലൻ മൂക്കുത്തി

Charmy Kaur ചാർമി കൗർ

മൂക്കുത്തിയോട് നടിമാർക്കു പ്രണയം കൂടിയോന്നൊരു സംശയം, മലയാളമെന്നോ തമിഴെന്നോ തെലുങ്കെന്നോ ഹിന്ദിയെന്നോ ഇല്ലാതെ നടിമാരെല്ലം വ്യത്യസ്ത മൂക്കുത്തികൾ പരീക്ഷിക്കുകയാണ്. നേരത്തെ കാൻ ഫെസ്റ്റിവലിൽ വിദ്യാ ബാലനും സോനം കപൂറുമൊക്കെ തിളങ്ങുന്ന റിങ്ങു പോലുള്ള മൂക്കുത്തിയിൽ തകർത്തവരാണ്. അടുത്തി‌ടെ ചാർലിയിലെ പാർവതിയുടെ വലിയ മൂക്കുത്തിയും തരംഗമായിരുന്നു. ഇപ്പോഴത്തെ മൂക്കുത്തി വിശേഷം തെന്നിന്ത്യൻ സുന്ദരി ചാർമി കൗറിന്റേതാണ്. ചാർമിയെ ഓർമയില്ലേ..? ആഗതനിലും കാട്ടു ചെമ്പകത്തിലുമൊക്കെ നിറഞ്ഞാടിയ സുന്ദരി.

Charmy Kaur ചാർമി കൗർ

ഐഫയിലെ റെഡ് കാർപെറ്റിൽ ചാർമിയുടെ വ്യത്യസ്ത ഭാവമാണിപ്പോൾ യുവതികളുടെ സംസാര വിഷയം. വെള്ളക്കല്ലുകളുള്ള പരമ്പരാഗതമായ മൂക്കുത്തിയിൽ ചാർമിയുടെ അഴക് ഒന്നു വേറെ തന്നെയാണ്. സബ്യാ മുഖർജി ഡിസൈൻ ചെയ്ത കറുപ്പുടയാടയും ഹെയർ സ്റ്റൈലിസ്റ്റ് തമന്നാ റൂസ് നൽകിയ പുത്തൻ ഹെയർ സ്റ്റൈലുമൊക്കെ താരത്തിന്റെ എടുപ്പു വർധിപ്പിക്കുന്നതായിരുന്നു... യങ്സ്റ്റേഴ്സ് ഇനി ഈ മൂക്കുത്തിയ്ക്കു പിറകെയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.