Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളേ നിനക്കായ്; ഇത് കിടിലൻ ബെക്കാം സ്റ്റൈൽ!!!

David Bekkam

ഫൂട്ബോള്‍‍ മാത്രമല്ല ടാറ്റൂ ചെയ്യുന്നതും തനിക്കു ക്രേസ് ആണെന്നു തെളിയിച്ച താരമാണ് ഡേവിഡ് ബെക്കാം. ടാറ്റൂകളാൽ സമൃദ്ധമാണ് ബെക്കാമിന്റെ ശരീരം. കയ്യിലും കാലിലും നെഞ്ചിലും എന്നുവേണ്ട പറ്റാവുന്നിടത്തെല്ലാം കക്ഷി ടാറ്റു ചെയ്തിട്ടുണ്ട്. ചുമ്മാ അങ്ങു തോന്നിയതൊക്കെ ടാറ്റു ചെയ്യൽ അല്ല കേട്ടോ, ഓരോ ടാറ്റൂവും തന്റെ പ്രിയപ്പെട്ടവർക്കു വേണ്ടിയാണ് ബെക്കാം ചെയ്യുന്നത്. ഇപ്പോഴിതാ പുതിയൊരു റോസാപ്പൂ ടാറ്റൂവിലൂടെ വീണ്ടും വാർത്തകളിലിടം നേടുകയാണ് താരം. മറ്റൊന്നുമല്ല കഴുത്തിലാണ് പുതിയ ടാറ്റു സ്ഥാനം കണ്ടിരിക്കുന്നത്.

കഴുത്തിനു ഒരുവശത്താണ് ബെക്കാം റോസാപ്പൂ ടാറ്റു ചെയ്തത്. മകള്‍ ഹാർപർ സെവനു വേണ്ടിയാണ് പുതിയ ടാറ്റുവെന്നാണ് പരക്കെയുള്ള സംസാരം. ശരീരത്തിലാകമാനമുള്ള നാൽപതു ടാറ്റുകൾക്കൊപ്പം മറ്റൊന്നു കൂടി സ്ഥാനം പിടിച്ച കാര്യം ഭാര്യയായ വിക്ടോറിയ ബെക്കാം ആണ് ഇൻസ്റ്റഗ്രാം വഴി പുറത്തു വിട്ടത്. പ്രെറ്റി ലേഡി ഹാർപർ എന്ന് മകൾക്കു വേണ്ടി നേരത്തെ കഴുത്തിൽ ടാറ്റു ചെയ്തതിനു തൊട്ടു മുകളിലായാണ് റോസാപ്പൂ ടാറ്റുവിന്റെ സ്ഥാനം. ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും പ്രിയപ്പെട്ടവരുമെല്ലാം ബെക്കാമിന്റെ ശരീരത്തിൽ ടാറ്റുവായി തെളിഞ്ഞു കിടപ്പുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.