ടിവിയിലും നേരിട്ടുമൊക്കെയായി നാം നിരവധി മാജിക്കുകൾ കണ്ടിട്ടുണ്ട്. ചിലതൊക്കെ ചിരിപ്പിക്കുകയും ചിലതൊക്കെ ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പല മാജിക്കുകളും അവസാനിക്കുമ്പോഴേയ്ക്കും നാം ഞെട്ടലില്‍ നിന്നും മുക്തരായിക്കാണില്ല. ഇവിടെ അത്തരത്തിൽ ഒരു ഒന്നൊന്നര ഞെട്ടലിൽ ഇരിക്കുകയാണ് ഹോളിവുഡ് സൂപ്പർ താരങ്ങളായ വിൽ സ്മിത്ത്, ഭാര്യ ജാഡ് സ്മിത്ത്, ആരോണ്‍ പോൾ, ബ്രയാൻ ക്രാൻസ്റ്റൺ, പോപ് ഗായകൻ കാനീ വസ്റ്റ് എന്നിവർ. അമേരിക്കയിലെ പ്രശസ്ത മജീഷ്യനായ ഡേവിഡ് ബ്ലെയിനാണ് ഹോളിവുഡ് താരങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്.
2013ൽ ഡേവിഡ് ബ്ലെയ്ന്‍ നിർമ്മിച്ച ഡോക്യുമെന്ററിയിൽ നിന്നുള്ള വിഡിയോ ക്ലിപ്പാണ് ഇപ്പോൾ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബർ പതിന്നാലിനു പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. തന്റെ കൈപ്പത്തിക്കു നടുവിലൂടെ കൂർത്ത ഒരു വസ്തു കയറ്റുകയാണ് ഡേവിഡ് ബ്ലെയ്ൻ. സൂചി കൈപ്പത്തിയും കടന്ന് അപ്പുറത്തെത്തി നിൽക്കുന്നു, എന്നാലോ ഒരു തുള്ളി ചോരപോലും വീഴുന്നില്ല. അതാണ് മാജിക്കോ അതോ യാഥാർഥ്യമോ എന്ന പേരിൽ പങ്കുവച്ചിരിക്കുന്ന വിഡിയോയുടെ വിജയരഹസ്യവും. പിന്നുകളും സൂചികളും കയ്യിൽ തറച്ചു കയറ്റുന്നതും വലിച്ചൂരിയെടുക്കുന്നതും ഞെട്ടലോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല. കാണാം വിഡിയോ...
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.