Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപിക മികച്ച ക്ലാസിക്കൽ ഡാൻസർ

deepika-padukone-dance

ദീപിക പദുക്കോണ്‍ ബോളിവുഡ് ലോകത്തെ ബ്യൂട്ടി ഐക്കൺ മാത്രമല്ല നല്ലൊരു ക്ലാസിക്കൽ ഡാന്‍സർ കൂടിയാണ്. പറയുന്നത് മറ്റാരുമല്ല മുൻകാല നടി ഹേമമാലിനിയുടെ മകളും നടിയുമായ ഇഷ ഡിയോൾ ആണ്. നടിമാരിൽ മികച്ച രീതിയിൽ ശാസ്ത്രീയ നൃത്തം ചെയ്യുന്നത് ദീപികയാണെന്നു പറയുന്നു ഇഷ. എല്ലാവരും പാശ്ചാത്യ നൃത്തത്തിനു പുറകെ പോയ കാലത്ത് തന്റെ അമ്മ ശാസ്ത്രീയ നൃത്തത്തെ പ്രോത്സാഹിപ്പിച്ചതിനെയും അഭിനന്ദിക്കുന്നുണ്ട് ഇഷ.

ഇന്ന് എല്ലാവരും സാംബയ്ക്കും സാൽസയ്ക്കുമൊക്കെ പുറകെ പോകുമ്പോൾ അമ്മ ഇപ്പോഴും ശാസ്ത്രീയ നൃത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ തനിക്കു വളരെ സന്തോഷമുണ്ട്. ഹേമമാലിനിയുടെ അമ്മ ജയ ചക്രവര്‍ത്തിയോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച ജയ സ്മൃതി എന്ന വാർഷിക നൃത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇഷ. ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലും പ്രാഗത്ഭ്യം ഉള്ളവർക്ക് പ്രചോദനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഹേമമാലിനി പറഞ്ഞു. ഈ വേഗതയേറിയ ജിവിതത്തിൽ ശാസ്ത്രീയ നൃത്ത രൂപങ്ങളെയും സംസ്കാരത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഒപ്പം ഒരു ഡാൻസ് അക്കാദമി ആരംഭിക്കാനുള്ള ആഗ്രഹമുണ്ടെന്നും ഹേമമാലിനി പറഞ്ഞു.