Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയോ കരീനയോ കത്രീനയോ കൂടുതല്‍ സുന്ദരി?

award കരീന കപൂർ, ദീപിക പദുക്കോൺ, കത്രീന കൈഫ്

താരരാവുകളിൽ അണിഞ്ഞൊരുങ്ങി വരുന്നതിൽ ഒരൽപം മുമ്പിലാണ് ബോളിവുഡ് സുന്ദരിമാർ. ഓരോ പരിപാടികളിലും എങ്ങനെ വ്യത്യസ്തമായി ട്രെന്‍ഡിയായി അവതരിക്കണമെന്ന് അവർക്കാരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. ഇപ്പോഴത്തെ വിശേഷം മറ്റൊന്നുമല്ല കഴിഞ്ഞ ദിവസം നടന്ന ഗോൾഡൻ റോസ് അവാര്‍ഡ് നിശയ്ക്കു വേണ്ടിയെത്തിയ താരസുന്ദരിമാരെ കണ്ടു മതിമറന്നിരിക്കുകയാണ് ആരാധകർ. അതിൽ തിളങ്ങിയതോ ഹിന്ദി സിനിമാലോകത്തിന്റെ താരറാണിമാരായ കരീന കപൂറും ദീപിക പദുക്കോണും കത്രീന കൈഫും.

award-2 ഗോൾഡൻ റോസ് അവാര്‍ഡ് നിശയ്ക്കെത്തിയ കരീന കപൂർ

ബോളിവുഡിലെ മിക്ക മുൻനിര നടിമാരും നടന്മാരും പങ്കെ‌ടുത്ത ചടങ്ങാണെങ്കിലും കരീനയും ദീപികയും കത്രീനയുമാണ് ഏറ്റവും സുന്ദരിമാരായി എത്തിയതെന്നാണ് പൊതുവെയുള്ള സംസാരം. അതിൽത്തന്നെയും കൂടുതൽ സുന്ദരിയായത് ആരാണെന്നതിൽ ആരാധകർ തമ്മിൽ തർക്കവും തുടങ്ങിക്കഴിഞ്ഞുവത്രേ. ഗർഭിണിയായതിന്റെ ആലസ്യം ഒട്ടും ഇല്ലാതെ നിറഞ്ഞ പുഞ്ചിരിയോടെയാണ് കരീന റെഡ്കാർപറ്റില്‍ ചുവ‌ടുവച്ചത്. ചുവപ്പുനിറമുള്ള നീളൻഗൗണിൽ കരീന ശരിക്കും ഹോട്ട് ആയിട്ടുണ്ടെന്നാണ് സംസാരം.

award-1 ഗോൾഡൻ റോസ് അവാര്‍ഡ് നിശയ്ക്കെത്തിയ ദീപിക പദുക്കോൺ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവുമധികം പഴികേട്ട താരമാണ് ദീപിക പദുക്കോണ്‍. എംടിവി മ്യൂസിക് അവാർഡ് നൈറ്റിനെത്തിയപ്പോൾ ധരിച്ച വസ്ത്രമാണ് ദീപികയ്ക്കു പാരയായത്. എന്തായാലും ഇത്തവണ ആ പരാതികളെയൊക്കെ വെല്ലുംവിധത്തിൽ കിടിലനായാണ് താരം എത്തിയത്. ലാവെൻഡർ നിറത്തിലുള്ള ഗൗണിനൊപ്പം ആഭരണങ്ങളുടെ അകമ്പടികളൊന്നുമില്ലാതെ എലഗന്റ് ലുക്കിലാണ് ദീപിക എത്തിയത്.

award-3 ഗോൾഡൻ റോസ് അവാര്‍ഡ് നിശയ്ക്കെത്തിയ കത്രീന കൈഫ്

കഥകളിലെ രാജകുമാരിമാരെ അനുസ്മരിപ്പിക്കുമാറ് ഒഴുകി നടക്കുന്ന പച്ചഗൗണിലാണ് കത്രീന റെഡ്കാർപറ്റിലേക്ക് എത്തിയത്. ചുറുചുറുക്കും സ്വതസിദ്ധമായ ചിരിയുമൊക്കെ കാറ്റിനെയും സ്റ്റൈലിഷ് ആയി എ​ത്തിയവരുടെ ലിസ്റ്റിൽ ഇടംനൽകി. അപ്പോഴും ഒരു സംശയം ബാക്കിയുണ്ടല്ലോ ഇവരിൽ മൂന്നുപേരിൽ ഏറ്റവും സുന്ദരിയായത് ആരായിരുന്നു? അതിനെന്താണിത്ര സംശയം അതു നമ്മുടെ ക്യൂട്ടി ബബ്ലി കരീന തന്നെയാണെന്നാണ് കൂടുതൽപേരുടെയും വാദം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.