Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയുടെ പിറന്നാൾ ആഘോഷത്തിൽ രൺവീർ അല്ല താരം, പിന്നെ?

Van Diesel ദീപിക പദുക്കോണ്‍ വാന്‍ ഡീസലിനൊപ്പം

ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അത് രണ്‍വീറുമൊത്ത് അടിച്ചുപൊളിച്ചാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുക. എന്നാല്‍ തന്റെ 31ാം പിറന്നാള്‍ താരം ആഘോഷിച്ചത് ഹോളിവുഡിലെ ആക്ഷന്‍ താരം വാന്‍ ഡീസലുമൊത്താണ്. വാനുമായി ഒന്നിച്ചുള്ള ദീപികയുടെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പാപ്പരാസികള്‍ക്ക് വലിയ സ്‌കോപ്പൊന്നുമില്ല. xxx സീരിസിലെ പുതിയ ചിത്രം ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിലെ നായികയാണല്ലോ ദീപിക. 

തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷനുകള്‍ക്കായി വാന്‍ ഡീസലുമൊന്നിച്ച് മെക്‌സിക്കോയിലാണ് ദീപിക. അതുകൊണ്ടുതന്നെ പിറന്നാള്‍ ആഘോഷം അവിടെ വെച്ചായിരുന്നു. കിടിലന്‍ സെക്‌സി ബ്ലാക് ഡ്രെസിലായിരുന്നു ദീപിക വാന്‍ ഡീസലുമൊന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. xxx: ദി റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് ടീം ദീപികയ്ക്കായി പിറന്നാള്‍ സ്‌പെഷല്‍ ഡിന്നര്‍ പാര്‍ട്ടിയും നടത്തി.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് കോണ്‍ഫെറന്‍സില്‍ ദീപികയ്ക്കായി എല്ലാവരോടും ഹാപ്പി ബെര്‍ത്ത്‌ഡേ സോംഗ് പാടാനും വാന്‍ ആവശ്യപ്പെട്ടു. മെക്‌സിക്കോ ഡേയില്‍ ഒരു കിടിലന്‍ ഹാപ്പിബര്‍ത്ത്‌ഡേ കിട്ടിയ ദീപിക ആ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.