Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയുടെ കിടിലൻ പെൻഗ്വിൻ വാക്ക്

Deepika Padukone

സിനിമാലോകം ഇപ്പോൾ ഡബ്സ്മാഷിനു പുറകെയാണ്. ബോളിവുഡും ടോളിവുഡും മോളിവുഡും എന്നു വേണ്ട മിക്ക സിനിമാ മേഖലയിലെ താരങ്ങൾക്കും ഡബ്സ്മാഷ് ഇന്നൊരു ഹരമാണ്. ഡബ്സ്മാഷ് രംഗത്തേക്ക് വളരെ വൈകി പ്രവേശിച്ച താരമാണു യുവനടി ദീപിക പദുക്കോൺ. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ എന്ന സ്റ്റൈൽ മന്നന്റെ പ‍ഞ്ച് ഡയലോഗ് പോലെയാണ് ദീപികയുടെ ഡബ്സ്മാഷ് വിഡിയോയും. വൈകി വന്നാലും ഒരിത്തിരി വെറൈറ്റിയോടെയാണ് ദീപിക തന്റെ ഡബ്സ്മാഷ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

തകർപ്പൻ ഡയലോഗുകൾക്കു ചുണ്ടനക്കം നൽകുകയലല്ല മറിച്ച് ബാക്ഗ്രൗണ്ട് മ്യൂസിക്കിന് അസൽ ചുവടുവെപ്പിലൂടെയാണ് ദീപികയുടെ ഡബ്സ്മാഷ് വ്യത്യസ്തമാകുന്നത്. നൃത്തച്ചുവടുകൾക്കു സമാനമായ പെൻഗ്വിൻ വാക്കിലൂടെ തുടങ്ങി അരക്കെട്ടു കുലുക്കിയാണ് ദീപികയുടെ ഡബ്സ്മാഷ് വിഡിയോ അവസാനിക്കുന്നത്. ഓൺസ്ക്രീനിലെ ബോൾഡ് ആൻഡി ബ്യൂട്ടിഫുള്‍ ഇമേജിൽ തിളങ്ങുന്ന താരത്തിന്റെ കുട്ടിത്തം നിറഞ്ഞ വിഡിയോ ഇതിനകം വൈറലായിട്ടുണ്ട്. അടുത്തിടെ രൺവീർ സിംഗിനൊപ്പം ദീപിക അവതരിപ്പിച്ച ഡബ്സ്മാഷും ഹിറ്റായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.