Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി മാംഗല്യം... തന്തുനാനേന...

meghna-engagement ഡിംപിൾ റോസ് അന്നേ മനസ്സിൽ കുറിച്ചിട്ടു. എന്റെ ചേട്ടന്റെ പെണ്ണായി ഇവൾ മതി. പിങ്കിയ ല്ലാതെ മറ്റൊരു നാത്തൂൻ എനിക്കു വേണ്ട.

നടി ഡിംപിൾ റോസിന്റെ പൊന്നാങ്ങളയാണു ഡോൺ. ‘ചന്ദനമഴ’യിലൂടെ കുടുംബ പ്രേക്ഷകരുടെ പൊൻമുത്തായി മാറിയവൾ മേഘ്ന. ഇവർ തമ്മിലുളള വിവാഹം എന്നാണ്? വിവാഹ നിശ്ചയം വളരെ ആർഭാടമായി നടത്തിയെങ്കിലും മിന്നുകെട്ടിന്റെ നാളറിയാൻ പലർക്കും ആകാംക്ഷ ഉത്തരം തേടി ഡിംപി ളിന്റെ അമ്മ ഡെൻസിയെ വിളിച്ചപ്പോഴാണു കാത്തിരിപ്പിന്റെ രഹസ്യം വെളിപ്പെടുത്തപ്പെട്ടത്.

‘കല്യാണം എപ്പോൾ വേണമെങ്കിലും നടത്താം. പക്ഷേ, അതിനു മുൻപു ഡിംപിളിന് അനുയോജ്യനായ ഒരു വരനെ കണ്ടെത്തണം. അതു നടന്നാൽ കൂട്ടുകാരികളായ രണ്ടു പേരുടെയും വിവാഹം ഒരേ ദിവസം ഒരേ സമയം ഒരേ പന്തലിൽ!

meghna-engagement2

എട്ടു വയസ്സുളളപ്പോഴാണു ഡിംപിള്‍ റോസ് പിങ്കി എന്ന മേഘ്നയെ ആദ്യമായി കാണുന്നത്. അതും ഒരു സിനിമാ സെറ്റിൽ വച്ച്. ഒരു സ്കൂളിനെ പശ്ചാത്തലമാക്കിയുളള ‘കൃഷ്ണപക്ഷക്കിളികൾ’ എന്ന സിനിമയിൽ ബാലതാരങ്ങളായി അഭിനയിക്കാനെത്തിയതാണു രണ്ടു പേരും. പിന്നീടു വർഷങ്ങള്‍ കഴിഞ്ഞാണു താരോൽസവം എന്ന സെലിബ്രിറ്റി ഷോയ്ക്കു വേണ്ടി ഡിംപിളും മേഘ്നയും ഒന്നിക്കുന്നത്. അതാകട്ടെ, ദൃഢതരമായ ഒരു സൗഹൃദബന്ധത്തിനു വഴി യൊരുക്കുകയും ചെയ്തു. ഒരേ ഹോട്ടലിൽ ഒരേ മുറിയിൽ ഒന്നിച്ചുളള താമസം. ഹൃദയം തുറന്നു വിശേഷങ്ങൾ പങ്കു വയ്ക്കാനുളള അവസരം. ഡിംപിൾ റോസ് അന്നേ മനസ്സിൽ കുറിച്ചിട്ടു. എന്റെ ചേട്ടന്റെ പെണ്ണായി ഇവൾ മതി. പിങ്കിയല്ലാതെ മറ്റൊരു നാത്തൂൻ എനിക്കു വേണ്ട.

അങ്ങനെയാണു ഡിംപിൾ മനസ്സിലെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചത്. ഡോണാണെങ്കിൽ അന്നു ഗൾഫിലാണ്. മേഘ്നയെ നേരിൽ കണ്ടിട്ടില്ല. എന്നാൽ മാതാപിതാക്കളായ ടോണിക്കും ഡെൻസിക്കും ഈ ആലോചന ഇഷ്ടമായി. താരോൽസവത്തിന്റെ നാളുകളിൽ മേഘ്നയെ അവർ കണ്ടിട്ടുണ്ട്.  മകൾക്കു കൂട്ടുവരാറുളള നിമ്മിയുമായി സംസാരിച്ചിട്ടുണ്ട്. ഡിംപിളിനെപോലെ ഒരു പാവം പെണ്ണാണു മേഘ്നയെന്നു അന്നേ തോന്നിയിരുന്നു. ഏതായാലും  ഇരുവീട്ടുകാരുമായുളള ചര്‍ച്ചകൾ വിവാഹ നിശ്ചയം വരെയെത്തി.  ഡിംപിളിന്റെ ആഗ്രഹപ്രകാരം ചടങ്ങുകളെല്ലാം പരമ്പരാഗത രീതിയിലായിരുന്നു. ഇനി ഡിംപിളിന്റെ വിവാഹനിശ്ചയം കഴിയണം. ഡിംപിൾ ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംബിഎയ്ക്കു പഠിക്കുന്നു. 

meghna-engagement3 ഡിംപിളിന്റെ ആഗ്രഹപ്രകാരം ചടങ്ങുകളെല്ലാം പരമ്പരാഗത രീതിയിലായിരുന്നു.

വളരെ ചെറുപ്പത്തിൽ‌ മരുത്വ പഞ്ചജീരകഗുഡം, ധാത്രി തുടങ്ങിയ പരസ്യചിത്രങ്ങളിലൂടെയാണു ഡിംപിൾ റോസ് കലാ രംഗത്തു തുടക്കം കുറിച്ചത്. ‘പൊരുത്ത’മാണു ആദ്യ സീരിയലെങ്കിലും അതിനു മുന്‍പ് ആറു സിനിമകളിൽ ഡിംപിൾ അഭിനയിച്ചു. ആദ്യ സിനിമ ‘കാറ്റു വന്നു വിളിച്ചപ്പോൾ’ ചിപ്പിയാണു നായിക. പത്താം ക്ലാസ്സിലെത്തുമ്പോഴേക്കും ഡിംപിൾ റോസ് സീരിയൽ രംഗത്തു കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞിരുന്നു. പൊരുത്തത്തിലെ കല്ലുമോളെ പ്രേക്ഷകർ ഇന്നും ഓർക്കുന്നുണ്ടാകും. പിന്നീട് പെറ്റമ്മ, വാൽസല്യം, ചിറ്റ, തനിച്ച്, സമദൂരം, സ്ത്രീ, മിന്നുകെട്ട്, മിഥുനം തുടങ്ങി എത്രയെത്ര സീരിയലുകൾ...... കഥാപാത്രങ്ങൾ.

വാൽ‌സല്യം, ചിറ്റ എന്നീ സീരിയലുകളിലെ അമ്മുവും സ്ത്രീയിലെ അച്ചുവും സമദൂരത്തിലെ കല്യാണിയും തനിച്ചിലെ മന്ദബുദ്ധിയും അച്ഛന്റെ മക്കളിലെ ഡബിൾ റോൾ വേഷവും അൽഫോൻസാമ്മയിലെ സിസ്റ്റർ ഗബ്രിയേലുമെല്ലാം ഡിംപിൾ റോസിന്റെ അഭിനയജീവിതത്തിലെ തിളക്കമാര്‍ന്ന കഥാപാത്രങ്ങളാണ്. അൽഫോൻസാമ്മയിലെ സിസ്റ്റർ ഗബ്രിയേലുമെല്ലാം ഡിംപിൾ റോസിന്റെ അഭിനയജീവിതത്തിലെ തിളക്കമാർന്ന കഥാപാത്രങ്ങളാണ്. അൽഫോൻസാമ്മയിലെ അഭിയത്തിനു മികച്ച സപ്പോർട്ടിങ് അക്ട്രസ്സിനുളള അവാർഡ് ലഭിച്ചു. പൊരുത്തത്തിൽ മികച്ച ബാലതാരമായി.

തെങ്കാശിപ്പട്ടണം, കാസനോവ, പുലിവാൽ കല്യാണം തുടങ്ങിയ സിനിമകളിൽ ഡിംപിള്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെങ്കാശിപ്പട്ടണത്തിലെ നാരങ്ങാ മിഠായി പോപ്പുലറായി. സെലിബ്രിറ്റി റിയാലിറ്റി ഷോകളിലെല്ലാം തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച നടിയാണു ഡിംപിൾ റോസ്, തില്ലാന തില്ലാന, താരോൽസവം, സുന്ദരി നീയും സുന്ദരൻ ഞാനും തുടങ്ങിയ ഷോകൾ ഉദാഹരണം. തില്ലാന ചെയ്യുമ്പോൾ ഡിംപിൾ ഒൻപതിൽ‌ പഠിക്കുകയാണ്. അന്നു ഫസ്റ്റ് റണ്ണര്‍ അപ്പായി. താരോൽസവം കണ്ടിട്ടാണു റോഷൻ ആൻഡ്രൂസ് കാസനോവയിലേക്കു ഡിംപിളിനെ ക്ഷണിക്കുന്നത്.

പത്തിൽ പഠിക്കുമ്പോൾ ‘സിങ്കമുഖം’ എന്ന തമിഴ് സിനിമ ചെയ്തു. ഒരു വർഷം മുൻപു മറ്റൊരു തമിഴ് സിനിമയിലും നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതേക്കുറിച്ച് ഡിംപിള്‍‌ റോസ്: ‘തകവൽ എന്നാണു സിനിമയുടെ പേര്. തകവൽ എന്നാൽ സന്ദേശം എന്നാണ് അർഥം. സംവിധാ യകൻ ഭദ്രൻസാറിന്റെ അസോസിയേറ്റായിരുന്ന ശശീന്ദ്രനായിരുന്നു ഡയറക്ടർ. അന്ധയായ നായികയുടെ വേഷമായിരുന്നു എനിക്ക്. പുതുമുഖ നടൻ ആഷിക്കായിരുന്നു നായകൻ. സിനിമ വിജയമായി. എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെ ട്ടു.’‌

‘പൊന്നമ്പിളി’ യാണു ഡിംപിൾ ഏറ്റവുമൊടുവിൽ ചെയ്ത സീരിയൽ. ഓഫറുകൾ ധാരാളം വരുന്നുണ്ടെങ്കിലും ഇപ്പോൾ പഠനത്തിലാണു ശ്രദ്ധ. ഇതിനിടയിൽ വിവാഹാലോചനയും നടക്കുന്നു. നാത്തൂനായി വലതു കാൽ വച്ചു കയറിവരുന്ന കൂട്ടുകാരിയെ വരവേൽക്കാൻ തിടുക്കമായി ഡിംപിളിന്. അതിനു മുൻപു സ്വന്തം വിവാഹനിശ്ചയവും നടക്കണ്ടേ.... തൃശൂർ പൂച്ചുട്ടിക്കാരി നുണക്കുഴി സുന്ദരിക്കു മിന്നുചാർത്തുന്നത് ആരായിരിക്കും? വരനെ കണ്ടെത്തിയാൽ പിന്നെന്തിനു താമസം....മംഗല്യം ഒരേ ദിവസം, ഒരേ പന്തലിൽ....തന്തുനാനേന....