Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുന്നടിച്ചു പണിവാങ്ങിയ ഫാഷൻ

medicine

മരുന്നടിച്ചു പുലിവാലു പിടിച്ചപോലെയായി ഫാഷൻ ‌വസ്ത്രരംഗത്തെ നമ്പര്‍ വണ്‍ ഇറ്റാലിയന്‍ കമ്പനി Moschinoയുടെ കാര്യം. യുഎസിലെ ഫാഷന്‍ സ്റ്റോറുകളിലാണ് മരുന്നു തീം ആയി ക്യാപ്സ്യൂള്‍ ഫാഷന്‍ ശ്രേണിയിലുള്ള വസ്ത്രങ്ങള്‍ അവതരിപ്പിച്ചത്. ഡ്രഗ് ബോട്ടിലും ടാബ്‌ലറ്റ് കൊണ്ടുള്ള ബാഗുമൊക്കെയണിഞ്ഞ് ഫാഷന്‍ വസ്ത്രങ്ങള്‍ സ്റ്റോറില്‍ നിരത്തിയതോടെ മരുന്നു വിരോധികളായ ഒരു സംഘം പടവാളെടുത്തു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അമിത മരുന്ന് ഉപയോഗം മൂലം ആയിരക്കണക്കിനാളുകള്‍ മരിക്കുമ്പോള്‍ കമ്പനി മരുന്ന് ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. 2014ൽ മാത്രം 28,000 പേർ മരുന്നിന്റെ അമിത ഉപയോഗം മൂലം മരിച്ചെന്നാണത്രേ കണക്കുകൾ. 

വസ്ത്രനിര്‍മാണ കമ്പനി നിഷേധിച്ചു രംഗത്തെത്തി. യുഎസിലെ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ ജെറമി സ്കോട്ടാണ് ഫാഷന്‍ ഡിസൈന്‍ ചെയ്തത്. "WARNING! Do not take medication on empty stomach,"  "KEEP ALL CAPSULES OUT OF THE REACH OF CHILDREN." എന്നൊക്കെ ടിഷര്‍ട്ടില്‍ വെണ്ടക്ക നിരത്തിയായിരുന്നു പരസ്യം.  മരുന്നിന് എതിരെയുള്ള  'Just Say No' എന്ന ആശയത്തില്‍നിന്നാണു പരസ്യത്തിലെ  Just say MoschiNO' എന്ന ആശയം തന്നെ രൂപം കൊണ്ടത്. ചുരുക്കിപ്പറഞ്ഞാല്‍ ഫാഷന്‍ മരുന്നിന് അനുകൂലിച്ചല്ല, എതിരായിട്ടാണ് പരസ്യം എന്നൊക്കെ കമ്പനി വാദങ്ങള്‍ നിരത്തി.

പക്ഷേ ഈ വാദങ്ങളെല്ലാം ബധിര കര്‍ണങ്ങളില്‍ പതിച്ചു എന്നല്ലാതെ എന്തു പറയാന്‍. മരുന്നിനെ പ്രോല്‍സാഹിപ്പിക്കാന്‍ തന്നെയാ ഉദ്ദേശിച്ചത് എന്നു പറഞ്ഞ് ആക്ടിവിസ്റ്റുകള്‍ വിടാതെ പിന്തുടരുകയാണ്. പാവം കമ്പനി. നല്ലോരു പരസ്യം ഡിസൈന്‍ ചെയ്തതാണ്. പക്ഷേ നാട്ടുകാര്‍ക്കു കൂടി മനസിലാവണ്ടേ.

Your Rating: