Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലിയയുടെ കിസ് ഫവാദിന് വേണ്ട!

fawadkhan ഫവാദ് ഖാനും ആലിയയും

ആലിയ ഭട്ടിനെപ്പോലൊരു സുന്ദരി ഉമ്മ വയ്ക്കാൻ തയാറായി വന്നാൽ എന്തു ചെയ്യും. ഭൂരിഭാഗം ആണുങ്ങളും സന്തോഷത്തോടെ സ്വീകരിക്കുമായിരിക്കും. എന്നാൽ പാക്കിസ്ഥാനി നടനായ ഫവാദ് ഖാനെ അതിനു കിട്ടില്ല. ഉമ്മ പോയിട്ട് മുഖത്തിനടുത്തേക്ക് മുഖം അടുപ്പിക്കുമ്പോൾ തന്നെ ഫവാദ് ഒഴിഞ്ഞു മാറിക്കളയുമെന്ന് ആലിയ. ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് ഫവാദുമൊത്ത് അഭിനയിച്ച കപൂർ ആൻഡ് സൺസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ആലിയ പങ്കുവച്ചത്.

‘ചിത്രത്തിന്റെ സ്‌ക്രിപ്റ്റിൽ ചുംബന രംഗമുണ്ടായിരുന്നു. എന്നാൽ ഫവാദിന് മടിയായതിനാൽ അദ്ദേഹത്തെ ആരും നിർബന്ധിച്ചില്ല. യഥാർഥ ചുംബന രംഗമല്ല ചിത്രത്തിലുള്ളത്. ഓരോ തവണയും ഫവാദിന്റെ മുഖത്തിനടുത്തേക്ക് മുഖം കൊണ്ടുപോകുമ്പോഴേ അദ്ദേഹം തല മാറ്റിക്കളയും. ഇതു കണ്ട് ഞാൻ നിങ്ങളുടെ ചാരിത്ര്യം കവരില്ലെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു ഫവാദിനെ- ആലിയ പറയുന്നു.

ഫവാദിന്റെ ചുംബന നിഷേധം ആദ്യമായൊന്നുമല്ല. 2014 ൽ സോനം കപൂറിനൊപ്പം അഭിനയിച്ച ഖൂബ്‌സൂറത്ത് എന്ന ചിത്രത്തിലും ചുംബനത്തിന് അദ്ദേഹം തയാറായിരുന്നില്ല.
തന്റെ വലിയൊരു വിഭാഗം ആരാധകരുടെ വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫവാദ് അന്നു പറഞ്ഞത്. ‘അത്തരം രംഗങ്ങളിൽ അഭിനയിച്ചാൽ അവരിൽ പലർക്കും ഉൾക്കൊള്ളാൻ കഴിയില്ല’. പാക്കിസ്ഥാനിലെ ആരാധകരെയാകണം ഫവാദ് ഉദ്ദേശിച്ചത്. ഗായകൻ കൂടിയായ ഈ മുപ്പത്തഞ്ചുകാരൻ കറാച്ചി സ്വദേശിയാണ്. 

Your Rating: