Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിണീതിയുടെ വണ്ണം കുറയാൻ കാരണം കളരിപ്പയറ്റോ?

Parineeti Chopra

സൈസ് സീറോ സുന്ദരിമാർക്കിടയിൽ പരിണീതി ചോപ്ര എന്ന ബോളിവുഡ് സുന്ദരി പിടിച്ചു നിൽക്കുവാൻ പാടുപെടുകയായിരുന്നു. വണ്ണമുള്ള നടിയെന്ന പേരു നേരത്തെ മുതൽ കേൾക്കുന്നതാണെങ്കിലും സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് പരിണീതി വിമർശനങ്ങളെ തൂത്തുവാരിയിരുന്നു. അടുത്തിടെ പരിണീതിയുടെ പുതിയ ചിത്രങ്ങൾ കണ്ട ആരാധകരെല്ലാം അക്ഷരാ‍ര്‍ഥത്തിൽ ഞെട്ടിയിരുന്നു. മറ്റൊന്നുമല്ല മെലിഞ്ഞു ദൃഡമായ ശരീരത്തോടെ ബോൾഡ് ബ്യൂട്ടിയായിട്ടാണ് പരിണീതി വന്നത്. അന്നുതൊട്ടെ എല്ലാവരുടെയും സംശയമാണ്, ഇത്ര പെട്ടെന്ന് എങ്ങനെയാണ് പരിണീതി വണ്ണം കുറച്ചതെന്ന്. മറ്റൊന്നുമല്ല കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കളരിപ്പയറ്റിനും പരിണീതിയുടെ മെലിയലുമായി അഭേദ്യ ബന്ധമുണ്ട്.

വണ്ണം കുറയ്ക്കാനുള്ള വ്യായാമ മുറകളിൽ കളരിപ്പയറ്റിനും പ്രധാന സ്ഥാനമുണ്ടായിരുന്നെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പരിണീതി വ്യക്തമാക്കിയത്. ട്രെഡ്മില്ലിൽ പോകുന്നതിനും നീന്തൽ പരിശീലനത്തിനുമൊപ്പം കളരിപ്പയറ്റും ശീലമാക്കിയതാണത്രേ താരത്തിന്റെ പുതിയ മാറ്റത്തിനു പിന്നിൽ. അതേസമയം മെലിയണം എന്നു കരുതി ഭക്ഷണം ഉപേക്ഷിക്കാനും പരിണീതി തയ്യാറായിരുന്നില്ല. ഇഷ്ടമുള്ളതെല്ലാം കഴിക്കുമെങ്കിലും രാത്രി എട്ടുമണിയ്ക്കു ശേഷം പിന്നീടൊന്നും കഴിക്കില്ല, ഒരുനേരം കുറച്ചധികം കഴിച്ചാലും തൊട്ടടുത്ത സമയം ബാലൻസ്ഡ് ആകുവാൻ നോക്കുമത്രേ. എന്തായാലും പരിണീതിയുടെ കഠിനാധ്വാനം തന്നെയാണ് പുതിയ ഭാവത്തിനു പിന്നിലെന്ന് പറയാതെവയ്യ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.