Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ് സൗത്ത് ഇന്ത്യ, കേരളത്തിൽ നിന്ന് 4 സുന്ദരികൾ

Miss South India Pageant മിസ് സൗത്ത് ഇന്ത്യ മൽസരത്തിന് കേരളത്തിൽ നിന്നും യോഗ്യത നേടിയ മെർലിൻ ഹാംലറ്റ്, പൂജ മോഹൻ, മേഘ നായർ, അർച്ചന രവി എന്നിവർ. ചിത്രങ്ങൾ. ജോസ്കുട്ടി പനയ്ക്കൽ

മിസ് സൗത്ത് ഇന്ത്യമൽസരത്തിന് കേരളത്തിൽ നിന്നും നാലുപേർ. ജനുവരി ഒൻപതിന് ബെംഗളൂരു കോൺഫിഡന്റ് അമോണിൽ നടക്കുന്ന മൽസരത്തിൽ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള 18 സുന്ദരിമാർ പങ്കെടുക്കും. കേരളത്തിൽ നിന്നും മെർലിൻ ഹാംലറ്റ്, പൂജ മോഹൻ (കോഴിക്കോട്) മേഘ നായർ (തിരുവനന്തപുരം), അർച്ചന രവി (കൊച്ചി) എന്നിവരാണ് യോഗ്യത നേടിയത്.

Miss South India Pageant മെർലിൻ ഹാംലറ്റ്, ചിത്രം:ജോസ്കുട്ടി പനയ്ക്കൽ
Miss South India Pageant മേഘ നായർ, ചിത്രം:ജോസ്കുട്ടി പനയ്ക്കൽ

മിസ് സൗത്ത് ഇന്ത്യ പട്ടം നേടുന്നയാൾക്ക് ഒരുലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് 60000, 40000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും. ഇവക്ക് പുറമെ വിവിധ വിഭാഗങ്ങളിലായി ആന്ധ്ര, കർണാടക, കേരള, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലുള്ളവർക്ക് മിസ് ക്യൂൻ പട്ടവും നൽകും. മിസ് ബ്യൂട്ടിഫുൾ ഹെയർ, ബ്യൂട്ടിഫുൾ സ്മൈൽ, ബ്യൂട്ടിഫുൾ സ്കിൻ, ബ്യൂട്ടിഫുൾ ഫേസ്, ബ്യൂട്ടിഫുൾ ‍െഎസ്, മിസ് കൺജീനിയാലിറ്റി, മിസ് പഴ്സനാലിറ്റി, മിസ് കാറ്റ്‌വാക്ക്, മിസ് പെർഫെക്ട് ടെൻ, മിസ് ടാലന്റഡ്, മിസ് ഫോട്ടോജെനിക്, മിസ് വ്യൂവേഴ്സ് ചോയ്സ് എന്നിവക്കും പുരസ്ക്കാരങ്ങൾ നൽകും.

Miss South India Pageant പൂജ മോഹൻ, ചിത്രം:ജോസ്കുട്ടി പനയ്ക്കൽ
Miss South India Pageant അർച്ചന രവി, ചിത്രം:ജോസ്കുട്ടി പനയ്ക്കൽ

ദുബായ് കോൺഫിഡന്റ് ഗ്രൂപ്പ് ലേ മോണ്ടെയുടെ സഹകരണത്തോടെ പെഗാസസ് ഇവന്റ് മേക്കേഴ്സാണ് മൽസരം നടത്തുന്നത്.

Miss South India Pageant മിസ് സൗത്ത് ഇന്ത്യ മൽസരത്തിന് കേരളത്തിൽ നിന്നും യോഗ്യത നേടിയ പൂജ മോഹൻ, മെർലിൻ ഹാംലറ്റ്, മേഘ നായർ, അർച്ചന രവി എന്നിവർ. ചിത്രങ്ങൾ. ജോസ്കുട്ടി പനയ്ക്കൽ