Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞാൻ ഏറ്റവും സെക്സിയായത് ആ എപ്പിസോഡിൽ ', വിമർശകരുടെ വായടപ്പിച്ച് ഗിബ്റേ

gabourey sidibe 1

അമിത വണ്ണത്തിന്റെ പേരിൽ തന്നെ കളിയാക്കിയ വിമർശകർക്ക് അമേരിക്കൻ താരത്തിന്റെ ചുട്ട മറുപടി. എംപയർ എന്ന ടെലിവിഷൻ സീരിയലിൽ നായകനൊപ്പം കിടപ്പറ രംഗത്തിൽ അഭിനയിച്ചതിന് ചില്ലറ പരിഹാസമൊന്നുമല്ല ഗബ്റേ സിദിബേ കേൾക്കേണ്ടി വന്നത്. താരത്തിനെതിരെയുള്ള ആക്ഷേപങ്ങൾക്കൊണ്ട് വിമർശകർ സാമൂഹ്യ മാധ്യമങ്ങൾ നിറച്ചു എന്നു തന്നെ പറയാം. ഗബ്റേയുടെ കഥാപാത്രം സഹനടനെ ആകർഷിച്ചത് ഏറ്റവും വലിയ ആത്ഭുതമാണ് എന്നും, അറപ്പുളവാക്കുന്ന രംഗം എന്നും വരെ പരിഹാസങ്ങളുണ്ടായി.

gabourey fb 1 കടപ്പാട് : ഫെയ്സ്ബുക്ക്

എന്നാൽ തന്റെ ശരീരത്തെ വിമർശിച്ചവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഗബ്റേ തന്നെ രംഗത്തെത്തി. കറുത്ത നിറവും അമിതവണ്ണവും ഉള്ള താൻ ടെലിവിഷൻ ഷോയുടെ പ്രൈം ടൈമിൽ റൊമാന്റിക് സീനിൽ അഭിനയിച്ചു. താൻ ഏറ്റവും ആസ്വദിച്ച് അഭിനയിച്ച എപ്പിസോഡുകളിൽ ഒന്നാണ് അതെന്നും ആ രംഗത്തിൽ താൻ ഏറ്റവും സെക്സിയായും സുന്ദരിയായും തോന്നിയെന്നുമാണ് ഓസ്കാർ നോമിനേഷൻ കിട്ടിയ താരം പ്രതികരിച്ചത്. എംപയറിന്റെ ആ എപ്പിസോഡിനെ ഏറ്റവും ഭംഗിയാക്കുന്നതിൽ താൻ വഹിച്ച പങ്കിൽ അഭിമാനം കൊള്ളുന്നതായും ഗബ്റേ തന്റെ ബ്ലോഗിൽക്കുറിച്ചു. വിമർശകർക്ക് വേണമെങ്കിൽ പരിഹാസങ്ങൾ തുടരാമെന്നും ഗബ്റേ കൂട്ടിച്ചേർത്തു.

gabourey fb 2 കടപ്പാട് : ഫെയ്സ്ബുക്ക്

ഗബ്റേയുടെ മറുപടിക്ക് പിന്തുണ അറിയിച്ച് നിരവധി ആരാധകരും സഹപ്രവർത്തകരും എത്തി. ഷോയിലെ മറ്റൊരു അഭിനേതാവായ ജാമൽ ലിയൺ മനോഹരം എന്നാണ് എപ്പിസോഡിനെ വിശേഷിപ്പിച്ചത്. വിമർശകർക്ക് സഹിക്കാനാവുന്നില്ലെങ്കിൽ ടെലിവിഷൻ ഓഫ് ചെയ്യുന്നതാവും നല്ലത് എന്നും ലിയൺ പറഞ്ഞു.

gabourey sidibe 2

ഇതാദ്യമായല്ല ഗബ്രേ ഓൺലൈൻ വിമർശകരുടെ പരിഹാസത്തിനിരയാകുന്നത്. കഴി‍ഞ്ഞ വർഷം ഗോൾഡൻ ഗ്ലോബ് അവാർഡിനെത്തിയ ഗബ്റേയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് നിരവധി ട്രോളുകൾ വിമർശകർ നിരത്തിയിരുന്നു.