Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽ മീഡിയ പൊങ്കാലക്കാർക്ക് കിടിലൻ മറുപടിയുമായി ഗായത്രി അരുണ്‍

Gayathri Arun

സോഷ്യൽ മീഡിയയിലൂടെ ശരിതെറ്റുകൾ നോക്കാതെ പൊങ്കാലയിടുന്നവർക്ക് മറുപടിയുമായി പ്രമുഖ സീരിയൽ താരം ഗായത്രി അരുൺ. സീരിയലിനെക്കുറിച്ചുള്ള വിമർശനങ്ങൾ തന്റെ പേജിൽ അതിരുവിടാൻ തുടങ്ങിയതോടെയാണ് ഫേസ്ബുക്ക് കുറിപ്പിടാൻ താരം തയ്യാറായത്. പ്രമുഖ ടെലിവിഷൻ ചാനലിലെ പ്രൈംടൈം സീരിയലിലെ പോലീസ് കഥാപാത്രമാണ് ഗായത്രി.

കഥയിലോ തിരക്കഥയിലോ തങ്ങൾ അഭിനേതാക്കൾക്ക് യാതൊരു മാറ്റവും വരുത്താൻ കഴിയില്ലെന്നും സംവിധായകർ പറയുന്നതു മാത്രമേ തങ്ങൾക്കു ചെയ്യാൻ കഴിയൂ എന്നും ഗായത്രി പറഞ്ഞു. കഴിയുന്നതിന്റെ പരമാവധി അഭിനയിച്ചു ഫലിപ്പിക്കുക മാത്രമാണ് ജോലി. തന്റെ കഥാപാത്രത്തോട് നീതി പുലർത്തുന്നുണ്ടെന്നു തന്നെയാണ് പ്രതീക്ഷ. സിനിമയെയും സീരിയലിനെയും വേർതിരിച്ചു കാണാനുള്ള സെൻസുണ്ടാകണമെന്നും ഗായത്രി അപേക്ഷിക്കുന്നു.

സിനിമ രണ്ടുംമൂന്നു മണിക്കൂറിനുള്ളിലാണ് കഥ പറയുന്നത് എന്നാൽ സീരിയലിൽ മാസങ്ങളോളം സമയമെടുക്കും. അതിനാൽ അഭിപ്രായങ്ങൾ സീരിയലിന്റെ ഔദ്യോഗിക പേജിൽ രേഖപ്പെടുത്താമെന്നും തന്റെ പേജിൽ മോശം കമന്റുകൾ ചെയ്ത് സമയം കളയേണ്ടെന്നും ഗായത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

related stories