Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞി വയറൊളിപ്പിച്ച് ജനീലിയ, റിയാന് അനിയനോ അനിയത്തിയോ

Janelia ജനീലിയ ഭർത്താവ് റിതേഷ് ദേശ്മുഖിനൊപ്പം

തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരുപോലെ കഴിവു തെളിയിച്ച ക്യൂട്ട് ബബ്ലി ജനീലിയ ദേശ്മുഖ് രണ്ടാമതും ഗർഭിണിയാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യം ഇരുവരും മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെ‌ടുത്തിയിരുന്നില്ലെങ്കിലും ജനീലിയ ഗർഭിണിയാണെന്നതു വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഫാഷൻ ഡിസൈൻ വിക്രം ഫാഡ്നിയുടെ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ ഭർത്താവ് റിതേഷ് ദേശ്മുഖുമൊത്തുള്ള ചിത്രങ്ങളാണ് ജനീലിയ രണ്ടാമതും ഗർഭിണിയാണെന്നു വ്യക്തമാക്കുന്നത്.

കറുപ്പും സ്വർണ നിറവും ഇടകലർന്ന ചുരിദാറിൽ മാലാഖയെപ്പോലെ സുന്ദരിയായ ജനീലിയയൊണ് കാണുന്നത്. 2012 ഫെബ്രുവരിയില്‍ വിവാഹിതരായ താരദമ്പതികൾക്ക് 2014 നവംബറിലാണ് ആദ്യ പുത്രനായ റിയാൻ പിറന്നത്. റിയാനു കൂട്ടായി അനുജനാണോ അനുജത്തിയാണോ വരുന്നതെന്നു കാത്തിരിക്കുകയാണ് താരങ്ങൾക്കൊപ്പം ആരാധകരും.