Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നത്തെ താരമായ ഈ കുട്ടിക്കുറുമ്പിയെ മനസിലായോ?

Genelia ജനീലിയയുടെ കുട്ടിക്കാലചിത്രം

അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുവാന്‍ അത്ര സമയമൊന്നും വേണ്ട. അടുത്തി‌ടെ ബോളിവുഡ് ബ്യൂട്ടി ദീപിക പദുക്കോണിന്റെ സ്കൂൾ ഫോട്ടോയും മസിൽമാൻ സല്‍മാൻ ഖാന്റെ കുട്ടിക്കാല ചിത്രവുമെല്ലാം ഓൺലൈനിൽ വൈറലായിരുന്നു. ഇപ്പോഴത്തെ താരം അവരൊന്നുമല്ല ഒരു കൊച്ചുപെൺകുട്ടിയാണ്. മറ്റാരുമല്ല ക്യൂട്ട് ബബ്ലി താരം ജനീലിയ ഡിസൂസ ആണത്.

Genelia സഹോദരനൊപ്പം ജനീലിയ ഇരിക്കുന്ന ചിത്രമാണു വൈറലാകുന്നത്.

സഹോദരനൊപ്പം ജനീലിയ ഇരിക്കുന്ന ചിത്രമാണു വൈറലാകുന്നത്. കഴിഞ്ഞ രക്ഷാബന്ധൻ ദിനത്തില്‍ ജനീലിയ തന്നെയാണു ചിത്രം ഇൻസ്റ്റ്ഗ്രാമിലൂടെ പങ്കുവച്ചതെങ്കിലും സംഗതി ഇപ്പോഴും ഓൺലൈനിൽ ഹിറ്റായി പോവുകയാണ്. ഈ കൊച്ചുപെൺകുട്ടി ആരെന്നറിയാമോ എന്നു ചോദിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഫോട്ടോ വൈറലാവുകയാണ്.

Genelia 2012ൽ ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിനെ വിവാഹം കഴിച്ച താരത്തിന് രണ്ടുവയസുകാരൻ റയാൻ, റാഹി എന്നീ മക്കളുണ്ട്.

തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തയായ ജനീലിയ ബോളിവുഡിലും ഒരുപിടി ചിത്രങ്ങൾ ചെയ്തിരുന്നു. 2012ൽ ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിനെ വിവാഹം കഴിച്ച താരത്തിന് രണ്ടുവയസുകാരൻ റയാൻ, റാഹി എന്നീ മക്കളുണ്ട്. 

Your Rating: