Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർഭജനും ഗീത ബസ്രയ്ക്കും പെൺകുഞ്ഞു പിറന്നു

Harbhajan Singh ഹര്‍ഭജൻ സിങും ഗീത ബസ്രയും

ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനും ബോളിവുഡ് നടി ഗീത ബസ്രയ്ക്കും പെൺകുഞ്ഞു പിറന്നു. ഹർഭജൻ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ലണ്ടനിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുന്നുവെന്നും ഹർഭജൻ പറഞ്ഞു. 2015 ഒക്ടോബറില്‍ ജലന്ധറിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഗർഭിണിയായതിനുശേഷം ഗീത ബസ്ര മാതാപിതാക്കൾക്കൊപ്പം ലണ്ടനിലായിരുന്നു താമസം. കുറച്ചു മാസങ്ങൾക്കു മുമ്പ് അവിടെവച്ചു കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും സാന്നിധ്യത്തിൽ ഗംഭീരമായി സീമന്തവും നടത്തിയിരുന്നു.

അച്ഛനായ ഭാജിയ്ക്കു ക്രിക്കറ്റ് ലോകത്തു നിന്നും ആശംസകള്‍ വരുന്നുണ്ട്. അതില്‍ ഏറ്റവും രസകരം വീരേന്ദർ സേവാഗിന്റേതായിരുന്നു. എപ്പോഴത്തെയും പോലെ ഇക്കാര്യത്തിലും ഒരൽപം തമാശ കലർത്തിയാണ് സേവാഗ് ഭാജിയെ ആശംസിച്ചത്. ഫീൽഡിനകത്ത് ഭാജി ഒരു അച്ഛനായിരുന്നു, ഇപ്പോൾ ജീവിതത്തിലും എ​ന്നായിരുന്നു സേവാഗിന്റെ കമന്റ്.  

related stories
Your Rating: