Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം പൂവണിഞ്ഞു; ഗീത ഇനി ഭാജിയ്ക്ക് സ്വന്തം

Harbhajan Singh ഹർഭജൻ സിംഗും ഗീത ബസ്രയും വിവാഹ വേഷത്തിൽ

ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ഇന്ത്യയുടെ സൂപ്പർ സ്പിന്നർ ഹർഭജൻ സിംഗ് ബോളിവുഡ് നടിയും മോഡലുമായ ഗീത ബസ്രയുടെ കഴുത്തിൽ മിന്നുകെട്ടി. സമീപത്തെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെയും ഭാര്യയുടെയും സാന്നിധ്യം ശ്രദ്ധേയമായി.

Harbhajan Singh ഹർഭജൻ സിംഗും ഗീത ബസ്രയും വിവാഹ വേഷത്തിൽ

വെള്ള ഷെർവാണിയും ചുവന്ന തലപ്പാവും ധരിച്ചു വരനും ചുവപ്പും സ്വർണ നിറവും ഇടകലർന്ന ലെഹങ്കയിൽ വധുവും എത്തി. ഹർഭജൻ സിംഗിനുള്ള വിവാഹ വസ്ത്രങ്ങള്‍ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രമുഖ ഫാഷൻ ഡിസൈനറായ രാഘവേന്ദ്ര റാത്തോറും ഗീതയ്ക്കുള്ളവ ഡിസൈൻ ചെയ്തിരിക്കുന്നത് അർച്ചന കോച്ചാറും ആണ്.

Harbhajan Singh and Geeta Basra മെഹന്ദി ചടങ്ങിൽ ഗീത ബസ്ര

ഇക്കഴിഞ്ഞ 27 മുതൽ നടന്ന ആഘോഷരാവുകൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സംഗീത സെറിമണിയും മെഹന്ദി ചടങ്ങുകളുമടക്കം വൻ ആഘോഷ പരിപാടികളാണ് വിവാഹത്തിനു മുന്നോടിയായി സംഘടിപ്പിച്ചിരുന്നത്.

Harbhajan Singh and Geeta Basra സംഗീത് സെറിമണി ആഘോഷരാവിൽ അലങ്കരിച്ച റിക്ഷയിലിരിക്കുന്ന ഹർഭജൻ സിംഗും ഗീത ബസ്രയും

മെഹന്ദി ചടങ്ങിനായി രാജകുമാരിയെപ്പോലെയാണ് ഗീത ബസ്ര അവതരിച്ചത്. നാരങ്ങാമഞ്ഞ നിറത്തിലുള്ള കുർത്തിയും ആന്റിക് സിൽവർ വർക്കോടു കൂടിയ പിങ്ക് ലെഹങ്കയുമായിരുന്നു ഗീതയുടെ വസ്ത്രം. മെഹന്ദി കലാകാരിയായ വീണ നാഗ്ഡയാണ് ഗീതയുടെ കൈകളിൽ മൈലാഞ്ചിയാണിയിച്ചത്. അജയ് ഷേലാർ പൂജ ഗുപ്ത എന്നിവർ ഹെയർ മേക്അപ്പും നിർവഹിച്ചു. പക്ഷേ ഭാജി തികച്ചും ലളിത വസ്ത്രത്തിലാണ് മെഹന്ദിയിൽ പങ്കെടുത്തത്.

Harbhajan Singh and Geeta Basra സംഗീത് സെറിമണി ആഘോഷത്തിനിടെ ഹർഭജൻ സിംഗും ഗീത ബസ്രയും

തുടർന്നു നടന്ന സംഗീത് സെറിമണിയിൽ പച്ച ലെഹങ്കയായിരുന്നു ഗീതയുടെ വേഷം, പിങ്ക് നിറത്തിലുള്ള ലളിതമായ കുർത്തയും വെയ്സ്റ്റ് കോട്ടുമായിരുന്നു ഭാജി അണിഞ്ഞത്. യുവരാജ് സിംഗ് പാർഥിവ് പട്ടേൽ, ആർ പി പി സിംഗ് എന്നീ ക്രിക്കറ്റ് താരങ്ങൾ സംഗീത് സെറിമണിയിൽ പങ്കെടുത്തിരുന്നു. റിസപ്ഷനു മിറർ വർക് ചെയ്ത ഇലക്ട്രിക് ബ്ലൂ നിറത്തിലുള്ള ലെഹങ്കയും ധരിക്കും.

Harbhajan Singh ഹർഭജൻ സിംഗും ഗീത ബസ്രയും വിവാഹ വേഷത്തിൽ

ബോളിവുഡ് ക്രിക്കറ്റ് ലോകത്തെ പ്രശസ്തര്‍ പങ്കെടുക്കുന്ന വമ്പൻ റിസപ്ഷൻ പരിപാടി ഒരുക്കിയിരിക്കുന്നത് നവംബർ ഒന്നിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിതാഭ് ബച്ചൻ, ഷാറൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ തുടങ്ങിയ സിനിമാ താരങ്ങളും യുവരാജ്, വിരാട് കോഹ്ലി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്. ദിൽ ദിയാ ഹേ, ദി ട്രെയിൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് ഗീത ബസ്ര.