Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഭർത്താക്കന്മാരോടാണോടാ കളി?'

Husbands in Kuttikalodano Kali

അറിവിന്റെ അങ്കത്തട്ടിൽ ഇന്നു ഭർത്താക്കന്മാരുടെ പോരാട്ടം. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോയായിരുന്ന വെറുതെയല്ല ഭാര്യ സീസൺ 1 ലെ ഭർത്താക്കന്മാർ കുട്ടികളോടാണോ കളിയുടെ വേദിയിൽ എത്തുന്നു.

ഏറെ വ്യത്യസ്തതകളോടെ മലയാളി പ്രേക്ഷകർക്കു മുൻപിൽ എത്തിയ വെറുതെയല്ല ഭാര്യ സീസൺ ഒന്നിലെ മത്സരാർത്ഥികൾ ജനഹൃദയങ്ങൾ കീഴടക്കിയത് വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ്.. വ്യത്യസ്ഥത നിറഞ്ഞ ഓരോ ഘട്ടങ്ങളും പിന്നിട്ടു പ്രേക്ഷക പ്രീതി നേടിയ ഇവരുടെ പോരാട്ടം ഇനി അറിവിന്റെ അങ്കത്തട്ടിലെ കുട്ടിപ്പോരാളികളോട്.