Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടത്തെ സ്റ്റൈലിസ്റ്റ്

Mashar Hamsa കോസ്റ്റ്യൂം ഡിസൈനർ മാഷർ ഹംസ

കുട്ടിക്കാലത്ത് പോലീസും എൻജിനീയറും ഡോക്ടറും ഒക്കെയാകാൻ ആഗ്രഹിക്കുന്ന കുട്ടികളെ നാം കണ്ടിട്ടുണ്ട്. എന്നാൽ, ചെറുപ്പം മുതൽ തനിക്ക് ഒരു കൊസ്റ്റ്യൂം ഡിസൈനർ ആകണം എന്ന ഒറ്റ ആഗ്രഹത്തിൽ വളർന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? അതും സിനിമയിലെ കൊസ്റ്റ്യൂം ഡിസൈനർ ? അങ്ങനെയുള്ള ഒരാഗ്രഹത്തോടെ ഫാഷൻ ഡിസൈനിംഗ് പഠിക്കുന്നവർ വളരെ കുറവായിരിക്കും. എന്നാൽ, പരിചയപ്പെടണം മാഷർ ഹംസ എന്ന ഈ മലപ്പുറം കാരനെ. വളരെ ചെറിയ പ്രായം മുതൽ കക്ഷിക്ക് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ , വസ്ത്രാലങ്കാരം എന്ന് എഴുതിക്കാണിക്കുമ്പോൾ തന്റെ പേര് തെളിഞ്ഞു വരണം. പിന്നീടുള്ള അദ്ദേഹത്തിന്റെ ഓരോ ശ്രമവും അതിനു വേണ്ടിയായിരുന്നു. എളുപ്പം എന്ന് തോന്നാമെങ്കിലും, ഒരു വ്യക്തി നടനോ നടിയോ ആകുന്നതു പോലെയല്ല, വസ്ത്രാലങ്കാര മേഖലയിലേക്ക് കടന്നു വരുന്നത്. അതും, മലപ്പുറത്തെ താനൂർ പോലൊരു ഗ്രാമത്തിൽ നിന്നും ആകുമ്പോൾ... കടമ്പകൾ ഏറെ കടക്കേണ്ടി വന്നെങ്കിലും ഒടുവില മാഷർ ആഗ്രഹിച്ച പോലെ വസ്ത്രാലങ്കാരം എന്ന് എഴുതിക്കാണിച്ചപ്പോൾ വെള്ളിത്തിരയിൽ മാഷർ ഹംസ എന്ന പേര് തെളിഞ്ഞു വന്നു. ചിത്രം - നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , ചന്ദ്രേട്ടൻ എവിടെയാ? കലി, ഒടുവിൽ കമ്മട്ടിപ്പാടവും... മാഷറിന്റെ വസ്ത്രാലങ്കാര വിശേഷങ്ങളിലേക്ക്..........

Mashar Hamsa വളരെ ചെറിയ പ്രായം മുതൽ കക്ഷിക്ക് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ , വസ്ത്രാലങ്കാരം എന്ന് എഴുതിക്കാണിക്കുമ്പോൾ തന്റെ പേര് തെളിഞ്ഞു വരണം.

മലപ്പുറത്ത് നിന്നും കൊച്ചിയിലേക്ക് ഒരു പറിച്ചു നടൽ, അതും വസ്ത്രാലങ്കാരം , സിനിമ എന്നീ ആഗ്രഹങ്ങൾക്കായി.. എങ്ങനെയാണ് വസ്ത്രങ്ങളുടെ ലോകം മനസ്സിൽ കയറിപ്പറ്റിയത്?

മലപ്പുറം ജില്ലയിലെ താനൂർ ആണ് എന്റെ വീട്. ബാപ്പയ്ക്ക് ഒരു ടൈലറിങ് ഷോപ്പ് ഉണ്ടായിരുന്നു. പല നിറത്തിലും ഡിസൈനിലുമുഉള്ള തുണികൾ ചുരുങ്ങിയ നേരം കൊണ്ട് മുറിച്ച് മനോഹരമായ വസ്ത്രങ്ങളാക്കി മാറ്റുന്നത് കണ്ടാണ്‌ ഞാൻ വളർന്നത്‌. ആദ്യമൊക്കെ അത്ഭുതമായി തോന്നിയിരുന്ന വസ്ത്രനിര്‍മാണ രീതിയോട് പയ്യെ പയ്യെ സ്നേഹമായി. പുതിയ പുതിയ പാറ്റേൺ വസ്ത്രങ്ങൾക്കായി ഞാൻ മനസ്സിൽ വരച്ചിട്ടു. അങ്ങനെയാണ് ഫാഷൻ ഡിസൈനിംഗ് പഠിക്കണം എന്ന ആഗ്രഹം മനസ്സിൽ വന്നത്. അതിനു സിനിമ ഒരു നിമിത്തമായി എന്ന് പറയാം.

ഒരു ഫാഷൻ ഡിസൈനറെ സംബന്ധിച്ച് സിനിമയല്ലാതെ, തിളങ്ങാൻ ആഗ്രഹിക്കുന്ന ഒരുപാട് മേഖലകൾ ഉണ്ട്. എന്നിട്ടും മാഷർ ആഗ്രഹിച്ചത് സിനിമയിലെത്താനാണ് എന്ത് കൊണ്ടാണത്?

എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അറിയില്ല, വളരെ ചെറിയ പ്രായം മുതൽ സിനിമ ഒരു ആഗ്രഹമായിരുന്നു. ഒറ്റപ്പാലത്ത് ഒക്കെ ഷൂട്ടിങ്ങ് വരുമ്പോൾ കിലോമീറ്ററുകൾ സഞ്ചരിച്ച് ഞാൻ അതു കാണാൻ പോകുമായിരുന്നു. ഷൂട്ടിങ്ങ് നടക്കുമ്പോഴും എന്റെ ശ്രദ്ധ വസ്ത്രാലങ്കാരത്തിൽ ആയിരുന്നു. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളും പുതിയ ഫാഷനും ഒക്കെയാണ് എന്നെ സ്വാധീനിച്ചത്. അതു പയ്യെ, സിനിമയിൽ വസ്ത്രാലങ്കാരം ചെയ്യണം എന്ന ആഗ്രഹത്തിലേക്ക് എത്തി. അപ്പോഴാണ്‌ മനസിലായത് , ഫാഷൻ ഡിസൈനിംഗ് പഠിക്കാതെ സിനിമയിൽ രക്ഷയില്ല എന്ന്. അതോടെ ആ രംഗത്തേക്ക് തിരിഞ്ഞു.

Mashar Hamsa ആദ്യമൊക്കെ അത്ഭുതമായി തോന്നിയിരുന്ന വസ്ത്രനിര്‍മാണ രീതിയോട് പയ്യെ പയ്യെ സ്നേഹമായി. പുതിയ പുതിയ പാറ്റേൺ വസ്ത്രങ്ങൾക്കായി ഞാൻ മനസ്സിൽ വരച്ചിട്ടു.

വസ്ത്രാലങ്കാരത്തിൽ വിജയിക്കാൻ ഫാഷൻ ഡിസൈനിംഗ് പഠനം സഹായിച്ചോ?

തീർച്ചയായും. ഈ ജോലിയോട് നമുക്ക് എത്ര ആത്മാർഥതയും താൽപര്യവും ഉണ്ടെങ്കിലും , തൊഴിലിൽ ശോഭിക്കണമെങ്കിൽ അതിനൊരു അടുക്കും ചിട്ടയും വേണം. പ്രൊഫഷണൽ വിദ്യാഭ്യാസത്തിലൂടെ ഈ അടക്കും ചിട്ടയും കൃത്യതയും എനിക്ക് കിട്ടി. ബാംഗ്ലൂരും കൊച്ചിയിലുമായാണ് ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിച്ചത്. പിന്നീട് ജോലിയുടെ സൗകര്യാർത്ഥം കൊച്ചിയിലേക്ക് ചേക്കേറി.

പഠനത്തിന് ശേഷം എങ്ങനെയാണ് വസ്ത്രാലങ്കാരം എന്ന തൊഴില്‍ മേഖലയിലേക്ക് കടക്കുന്നത്‌?

അതു കൊച്ചിയിൽ എത്തിയ ശേഷമാണ്. പരസ്യ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം ചെയ്തായിരുന്നു തുടക്കം. ഏകദേശം നൂറിൽ പരം പരസ്യങ്ങൾക്കായി വസ്ത്രാലങ്കാരം ചെയ്തു. അതിനിടയിൽ ജീപാസിനു വേണ്ടി പരസ്യം ചെയ്യാൻ എത്തിയപ്പോഴാണ് സമീർ താഹിറിനെ പരിചയപ്പെടുന്നത്. ആ പരിചയം പയ്യെ സൗഹൃദത്തിനു വഴിമാറി. എന്റെ വസ്ത്രാലങ്കാര രീതി ഇഷ്ടമായ സമീർ ഇക്കയാണ്‌ നിനക്ക് സിനിമയിൽ ഒരു കൈ നോക്കിക്കൂടെ എന്ന് ചോദിച്ചത്. അപ്പോൾ, അതു തന്നെയാണ് എന്റെ ഉള്ളിലെ ആഗ്രഹമെന്ന് ഞാൻ തുറന്ന് പറയുകയും ചെയ്തു. സമീർ ഇക്ക പൂര്‍ണ പിന്തുണ നൽകി. എന്നാൽ പിന്നെയും ഏറെ കാത്തിരിക്കേണ്ടി വന്നു ആ ആഗ്രഹം സഫലമാകാൻ.

Mashar Hamsa ബാംഗ്ലൂരും കൊച്ചിയിലുമായാണ് ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിച്ചത്. പിന്നീട് ജോലിയുടെ സൗകര്യാർത്ഥം കൊച്ചിയിലേക്ക് ചേക്കേറി.

സിനിമയിലേക്ക് ?

സമീർ താഹിർ ചിത്രമായ നീലാകാശം പച്ചക്കടൽ ചുവന്നഭൂമിയിലൂടെ ആയിരുന്നു തുടക്കം. ഒരു സിനിമയിൽ കൊസ്റ്റ്യൂം അസിസ്റ്റന്റ്‌ ആയി പോലും മുൻപരിചയമില്ലത്ത എന്നെ സമീർ ഇക്ക നേരിട്ട് ഏൽപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ സ്റ്റൈൽ എന്താണോ ഫാഷൻ എന്താണോ അതിലൂടെയാണ് കഥ മുന്നോട്ടു പോയിരുന്നത്. അതുകൊണ്ട് തന്നെ വളരെ ആസ്വദിച്ച് ഞാൻ ആ ചിത്രം ചെയ്തു. ദൈവത്തിന്റെ അനുഗ്രഹവും ഇൻഡസ്ട്രിയിൽ നിന്നുള്ള സപ്പോർട്ടും കൊണ്ട് ആ ചിത്രം ശ്രദ്ധിക്കപ്പെട്ടു.

കലി , ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനം സിനിമയിൽ ഉറപ്പിക്കുകയായിരുന്നല്ലോ?

കലി, ചന്ദ്രേട്ടൻ എവിടെയാ എന്നീ സിനിമകൾ എനിക്ക് മികച്ച അവസരം തന്നു. രണ്ടു സിനിമകൾക്കും വേണ്ടി ഞാൻ മികച്ച ഹോം വർക്ക് ചെയ്തിരുന്നു. കലിയിൽ, ദുൽഖർ ഉപയോഗിക്കുന്നത് മുഴുവൻ കളർഫുൾ ആയ ഫോർമൽ ഷർട്ടുകൾ ആണ്. അത് ഒരു ബാങ്കിംഗ് രംഗത്ത് ആദ്യ പരീക്ഷണം ആയിരുന്നു.

ഒടുവിൽ കമ്മട്ടിപ്പാടത്തിൽ എത്തിയപ്പോൾ...?

ഞാൻ ചെയ്ത സിനിമകളിൽ വച്ച് ഏറ്റവും വ്യത്യസ്തമായിരുന്നു കമ്മട്ടിപ്പാടം. അതിനായി ഞാൻ നല്ല പോലെ വർക്ക് ചെയ്തു. രാജീവേട്ടൻ ആദ്യമേ പറഞ്ഞിരുന്നു, ഇതൊരു റിയലിസ്റ്റിക്ക് സിനിമയാണ് എന്ന്. എനിക്കും റിയലിസ്റ്റിക്ക് രീതിയിൽ നാടകീയതയില്ലാതെ വസ്ത്രാലങ്കാരം ചെയ്യാനാണ് ഇഷ്ടം. ഈ സിനിമയ്ക്കായി ഞാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരാളം ഒരുക്കങ്ങൾ നടത്തിയിരുന്നു.

Kammatti Padam ഞാൻ ചെയ്ത സിനിമകളിൽ വച്ച് ഏറ്റവും വ്യത്യസ്തമായിരുന്നു കമ്മട്ടിപ്പാടം. അതിനായി ഞാൻ നല്ല പോലെ വർക്ക് ചെയ്തു. രാജീവേട്ടൻ ആദ്യമേ പറഞ്ഞിരുന്നു, ഇതൊരു റിയലിസ്റ്റിക്ക് സിനിമയാണ് എന്ന്.

എങ്ങനെയാണ് കമ്മട്ടിപാടത്തിന്റെ വസ്ത്രാലങ്കാരം മാഷർ ചെയ്ത മറ്റു സിനിമകളിൽ നിനും വ്യത്യസ്തമാകുന്നത്?

നേരത്തെ പറഞ്ഞല്ലോ എനിക്ക് റിയലിസ്റ്റിക് പടങ്ങൾ ചെയ്യാൻ ആണ് താല്‍പര്യം. അതുകൊണ്ട് തന്നെ ഇതൊരു നല്ല അവസരമായാണ്‌ കണ്ടത്. 4 കാലഘട്ടങ്ങളിലെ കൊസ്റ്റ്യൂം എനിക്ക് ഇതിനായി ഡിസൈൻ ചെയ്യേണ്ടി വന്നു. പുതു പുത്തൻ വസ്ത്രങ്ങള ചിത്രത്തിൽ ഉപയോഗിക്കരുത് എന്നു നേരത്തെ പറഞ്ഞിരുന്നു. പഴമ തോന്നണം , തുണിയിൽ പോലും. അതിനാൽ ഞാൻ തന്നെ തുണിയെടുത്ത് തയ്പ്പിച്ചശേഷം വസ്ത്രം ഡള്ളിങ് ചെയ്ത് മങ്ങിയതാക്കിയ ശേഷമാണ് ചിത്രത്തിൽ ഉപയോഗിച്ചത്. ആദ്യ ഷെഡ്യൂളിൽ ഇതിനുള്ള സമയം വളരെ കുറവായിരുന്നു. എന്നാൽ , പിന്നീട് സമയമെടുത്ത് ആസ്വദിച്ചാണ് ചെയ്തത്.

കമ്മട്ടിപ്പാടത്തിനായി ചെയ്ത ഹോം വർക്ക്?

80 - 90 കാലഘട്ടത്തിലെ സ്റ്റൈൽ അനുകരിക്കുക എന്നതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ആ കാലഘട്ടത്തിലെ സിനിമകൾ നോക്കി എങ്കിലും അത് പര്യാപ്തമായിരുന്നില്ല. പിന്നീട്, ഞാൻ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുകളിൽ നിന്നും സ്റ്റൈലിഷ് ആയ ആളുകളെ കണ്ടെത്തി അഭിപ്രായങ്ങൾ ശേഖരിക്കുകയായിരുന്നു. 80-90 കാലഘട്ടങ്ങളിലെ മഹാരാജാസിലെ ക്ലാസ് ഫോട്ടോകളും എന്നെ ഇതിനായി സഹായിച്ചു .

Kammatti Padam 4 കാലഘട്ടങ്ങളിലെ കൊസ്റ്റ്യൂം എനിക്ക് ഇതിനായി ഡിസൈൻ ചെയ്യേണ്ടി വന്നു. പുതു പുത്തൻ വസ്ത്രങ്ങള ചിത്രത്തിൽ ഉപയോഗിക്കരുത് എന്നു നേരത്തെ പറഞ്ഞിരുന്നു.

ചിത്രത്തിൽ ഏറ്റവും ചലഞ്ചിംഗ് ആയി തോന്നിയത്?

വിനായകന് വേണ്ടി കൊസ്റ്റ്യൂം ചെയ്തതായിരുന്നു ഏറെ ശ്രമകരം. ഏറ്റവും ആസ്വദിച്ചു ചെയ്തതും അതുതന്നെ. കാരണം 4-5 പേരടങ്ങുന്ന കൂട്ടുകാരിൽ വിനായകന്റെ സ്റ്റൈൽ വേറിട്ട്‌ നിൽക്കണം എന്നു രാജീവേട്ടൻ പറഞ്ഞിരുന്നു. അതിനാൽ കൂടുതൽ കളർഫുൾ വസ്ത്രങ്ങൾ പരീക്ഷിച്ചത് അദ്ദേഹത്തിലാണ്.

സിനിമ- വസ്ത്രാലങ്കര മേഖല മറ്റു ഫാഷൻ ഡിസൈനിംഗ് മേഖലകളെ അപേക്ഷിച്ച് എങ്ങനെ വ്യത്യസ്തമാണ്?

സിനിമയോട് പ്രത്യേക താല്‍പര്യം ഉള്ളവര്‍ക്ക് മാത്രമാണ് ഈ മേഖലയിലെ ജോലി ചേരുക. കാരണം, ഇവിടെ നമ്മുടെ ക്രിയേറ്റിവിറ്റി ലിമിറ്റഡ്‌ ആണ്. കഥാപാത്രത്തിന് ചേരുന്ന രീതിയിൽ വേണം നാം വസ്ത്രാലങ്കാരം ചെയ്യേണ്ടത്. അതിനായി ധാരാളം ഹോം വർക്ക് ചെയ്യേണ്ടിയും വരും. കഥാപാത്രത്തെ പ്രേക്ഷകർ ഉൾക്കൊള്ളുമ്പോൾ നമ്മളും ജോലിയിൽ ജയിച്ചു എന്ന് കരുതണം.

Mashar Hamsa സിനിമയോട് പ്രത്യേക താല്‍പര്യം ഉള്ളവര്‍ക്ക് മാത്രമാണ് ഈ മേഖലയിലെ ജോലി ചേരുക. കാരണം, ഇവിടെ നമ്മുടെ ക്രിയേറ്റിവിറ്റി ലിമിറ്റഡ്‌ ആണ്.

ഭാവി പദ്ധതികൾ?

വസ്ത്രങ്ങളുടെയും നിറങ്ങളുടെയും ലോകം തന്നെയാണ് മനസ്സിൽ. ഇനിയും കുറെ നല്ല സിനിമകൾ ചെയ്യണം. പറവ, കിസ്മത് , ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ ഞാൻ വസ്ത്രാലങ്കാരം ചെയ്ത സിനിമകൾ ഉടൻ റിലീസ് ആകും. ഇതിനു പുറമേ, ഒരു സിനിമയ്ക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്യണം എന്നുണ്ട്. വൈകാതെ നടക്കും എന്ന് പ്രതീക്ഷിക്കുന്നു.

Your Rating: