Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ നിമിഷം ഞാൻ കരഞ്ഞു പോയി: ജോയീറ്റ

joyeeta കളിയും ചിരിയും ഒപ്പം കുസൃതിയുമായി നടന്ന ജോയീറ്റ കുട്ടികളോടാണോ കളിയുടെ ഈ കഴിഞ്ഞ എപ്പിസോഡിൽ താൻ കരഞ്ഞതിനു പിന്നിലുള്ള കാരണം പ്രേക്ഷകരോടു തുറന്നു പറയുന്നു.

മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ കുട്ടികളോടാണോ കളിയിൽ ഉരുളയ്ക്കുപ്പേരി പോലെ മറുപടിയും ചുറുചുറുക്കുമായി നടക്കുന്ന ബോൺവീറ്റ എന്ന ജോയീറ്റയെ നമുക്കറിയാം. കളിയും ചിരിയും ഒപ്പം കുസൃതിയുമായി നടന്ന ജോയീറ്റ കുട്ടികളോടാണോ കളിയുടെ ഈ കഴിഞ്ഞ എപ്പിസോഡിൽ താൻ കരഞ്ഞതിനു പിന്നിലുള്ള കാരണം പ്രേക്ഷകരോടു തുറന്നു പറയുന്നു.

കുട്ടികളോടാണോ കളിയിൽ വന്നതിനു ശേഷം, ആളുകളുടെ പ്രതികരണം എങ്ങനെ ?

പുറത്തോട്ടൊക്കെ പോകുമ്പോൾ എന്താ പറയാ... (ആലോചിക്കുന്നു). ഞാൻ എപ്പോഴും സ്‌കൂട്ടിയിലാണ് പോകാറ്. അപ്പോൾ വേഗം പാഞ്ഞങ്ങു പോകുമ്പോൾ ആരും എന്നെ ശ്രദ്ധിക്കാറില്ല. പിന്നെ സ്‌കൂട്ടീന്ന് ഇറങ്ങി കഴിയുമ്പോൾ, ചിലരൊക്കെ വന്ന് ഈ ഷോയിലുള്ളതാണോ ആ ഷോയിലുള്ളതാണോ എന്നൊക്കെ ചോദിക്കും. വേറെ കുറേപേർ വന്നിട്ട് പറയും ഷോയുടെ കോൺസെപ്റ്റ് ഒരുപാട് ഇഷ്ടമാണ്, എന്നെ ഒരുപാട് ഇഷ്ടാണ്ന്നൊക്കെ. പക്ഷേ ഇതുവരെ ആരും കൂടെ നിന്നു ഫോട്ടോയൊന്നും എടുത്തിട്ടില്ല. എല്ലാവരും വന്നു സംസാരിച്ചിട്ട് അവരുടെ വഴിക്കു പോകും.

കുട്ടികളോടാണോ കളിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ജോയീറ്റക്കുട്ടിക്കാണല്ലോ. ഈ ചെറിയ പ്രായത്തിലും ഇത്രേം ഫാൻസിനെ എങ്ങനെ കൈകാര്യം ചെയുന്നു?

ഫാൻസ്‌ വരും പോകും. ചില ഫാൻസ്‌ മോശം പറയും. മറ്റു ചില ഫാൻസ്‌ നല്ലതു പറയും. എന്തായാലും എനിക്ക് എന്റെ ഫാൻസിനെ ഒരുപാട് ഇഷ്ടാ. അത് കൊണ്ട് എനിക്ക് അവരെ മെയിന്റയിൻ ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല.

joyeeta-2 ഇപ്പോൾ ഞാൻ മെമ്മറി റൗണ്ടിൽ നന്നായി പെർഫോം ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. പക്ഷേ ആദ്യമൊക്കെ എനിക്കു നന്നായി ചെയ്യാൻ പറ്റുമായിരുന്നു .

പെട്ടെന്നു ദേഷ്യം വരുമോ ?

ചില സമയങ്ങളിൽ. എന്തയാലും എന്റെ ചേട്ടനോട് എനിക്ക് ഇത്തിരി ദേഷ്യമൊക്കെ ഉണ്ട്. അതുകൊണ്ട് അത്യാവശ്യം അടിപിടിയൊക്കെ ഉണ്ടാകാറുണ്ട്. തമാശയ്ക്കാണു കേട്ടോ. എനിക്ക് എന്റെ ചേട്ടനെ വല്യ ഇഷ്ട്ടാ. പിന്നെ പബ്ലിക് പ്ലേസസിൽ ഞാൻ ദേഷ്യപ്പെടാറില്ല. എന്നെ കൂടുതലും ഇറിറ്റേറ്റ് ചെയ്യുമ്പോൾ മാത്രമേ ഞാൻ പബ്ലിക് പ്ലേസസിൽ ദേഷ്യപ്പെടാറുള്ളു. കൂടുതലും പ്രൈവറ്റ് പ്ലേസസിൽ ആണ് ദേഷ്യപ്പെടാറ്.

കുട്ടികളോടാണോ കളിയിലെ ഈ കഴിഞ്ഞ എപ്പിസോഡിൽ കരഞ്ഞത് എന്തിനായിരുന്നു ?

അതു കൂടെ കളിച്ച ആ ചേട്ടന്മാർക്ക് ഭയങ്കര ടാക്ടിക്‌സും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു. പിന്നെ അവർ വളരെ പ്ലാൻഡും ആയിരുന്നു. അപ്പോ അങ്ങനെയൊക്കെ ഉള്ള സമയങ്ങളിൽ തോൽക്കേണ്ടി വരുമ്പോൾ എനിക്കു സങ്കടം വരും അങ്ങനെ ഞാൻ കരഞ്ഞു പോയി .

എന്തു ചെയ്യുമ്പോഴാണ് കൂടുതലും പബ്ലിസിറ്റി കിട്ടുന്നത് എന്നു തോന്നിയിട്ടുള്ളത്?

ഞാൻ കരയുമ്പോൾ. കുട്ടികളോടാണോ കളിയുടെ ഈ കഴിഞ്ഞ എപ്പിസോഡിന്‌ ശേഷം, എന്നെ ഒരുപാട് പേര്‍ വിളിച്ചു. ജോയീറ്റ എന്തിനാ കരഞ്ഞേ? ജോയീറ്റ കരയുമ്പോൾ ഞങ്ങൾക്കൊക്കെ വിഷമം ആണ് എന്നൊക്കെ പറഞ്ഞു. പിന്നെ പ്രമോ ടീവിയിൽ കാണിച്ച് കഴിഞ്ഞ് ഉടൻ തന്നെ എന്നെ ഒരുപാടുപേര്‍ വിളിച്ചിരുന്നു.

joyeeta-1 നമ്മുടെ മെമ്മറി ഇംപ്രൂവ് ചെയ്യാൻ സഹായിക്കുന്ന ചില ഷോകളുണ്ട്. അതൊക്കെ ഞാൻ സ്ഥിരമായി കാണും.

കാഴ്ച്ച വട്ടം റൗണ്ടിൽ എപ്പോഴും മികച്ച രീതിയിൽ മത്സരിക്കുന്നത് ജോയീറ്റയാണ്. അതിനു പിന്നിലുള്ള രഹസ്യം എന്താണ്?

ഇപ്പോൾ ഞാൻ മെമ്മറി റൗണ്ടിൽ നന്നായി പെർഫോം ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. പക്ഷേ ആദ്യമൊക്കെ എനിക്കു നന്നായി ചെയ്യാൻ പറ്റുമായിരുന്നു . അപ്പോഴൊക്കെ എന്റെ മൈന്റ് വളരെ ക്ലിയർ ആയിരുന്നു. വിഷ്വൽസിൽ കണ്ട കാര്യങ്ങൾ കൃത്യമായി ഓർത്തിരിക്കുന്നതിനു പിന്നിൽ പ്രത്യേകിച്ചു രഹസ്യമൊന്നുമില്ല. അതിൽ കണ്ട എന്തെങ്കിലും കാര്യങ്ങൾ രാവിലെ കണ്ട മറ്റേതെങ്കിലും കാര്യങ്ങളുമായി റിലേറ്റു ചെയ്യാൻ പറ്റുമോ എന്നു നോക്കും. നമ്മുടെ മെമ്മറി ഇംപ്രൂവ് ചെയ്യാൻ സഹായിക്കുന്ന ചില ഷോകളുണ്ട്. അതൊക്കെ ഞാൻ സ്ഥിരമായി കാണും. അങ്ങനെയുള്ള ഷോകൾ കണ്ടാൽ നമുക്ക് ഓരോ കാര്യങ്ങളും എങ്ങനെ മെമ്മറൈസ് ചെയ്യാം എന്ന ചില ക്ലൂകളൊക്കെ കിട്ടും. അങ്ങനെയുള്ള ക്ലൂ കണ്ടു മനസിലാക്കി ഞാൻ ഈ ഷോയിലെ കാഴ്ചവട്ടം റൗണ്ടിൽ പ്രയോഗിക്കും.

കുട്ടികളും മത്സരാർഥികളും എന്തുകൊണ്ടു ചോദ്യം പൂർത്തീകരിക്കുന്നതിനു മുൻപ് ബസർ അമർത്തി ഉത്തരം പറയുന്നു . നിങ്ങൾക്ക് ഉത്തരങ്ങൾ നേരത്തെ തന്നെ പറഞ്ഞു തരാറുണ്ടോ ?

ഇല്ല. ഈ ഷോ കാണുന്ന എല്ലാവർക്കും ഈ സംശയമുണ്ട്. ചോദ്യം പൂർത്തീകരിക്കുന്നതിനു മുൻപ് തന്നെ ഞങ്ങൾ ബസർ അമർത്തുന്നത്, ‌ഉത്തരങ്ങൾ നേരത്തെ പറഞ്ഞു തരുന്നതു കൊണ്ടൊന്നുമല്ല. ചോദ്യം മുഴുവനും കേൾക്കാൻ നിന്നാൽ നമ്മുടെ എതിർ ടീമിലെ ആൾ ആദ്യമേ ബസർ അമർത്തും. പിന്നെ മറ്റേ ടീമിലെ ആൾക്ക് ഉത്തരം പറയാൻ പറ്റണമെന്നില്ല. ആ ഒരു പേടി രണ്ടു ടീമിന്റെയും ഉള്ളിൽ ഉണ്ട്. അതുകൊണ്ടാണ് ചോദ്യം മുഴുവൻ കേൾക്കുന്നതിനു മുൻപ് ബസർ അമർത്തുന്നത്. പിന്നെ ഇങ്ങനെ ഒക്കെ ഓൺലൈനിൽ കമന്റ്സ് പറയുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഇങ്ങനെയുള്ള കമന്റ്സ് പറയുന്നവർ ആദ്യം ഷോ കാണണം. എന്നാലേ ഞങ്ങൾ എന്തുകൊണ്ട് ഇത്ര ഫാസ്റ്റ് ആയി ബസർ അമർത്തി ഉത്തരം പറയുന്നു എന്നത് അവർക്കു മനസിലാകൂ .

പൂർണിമ മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളെയാണ് സപ്പോർട്ട് ചെയ്യുന്നത് എന്ന കമന്റ്സും വരാറുണ്ട്. ഇതിനെക്കുറിച്ചു എന്താണു പറയാനുള്ളത് ?

പൂർണിമ ആന്റി രണ്ടു പേരെയും ഒരുപോലെയാണ് സപ്പോർട്ട് ചെയ്യുന്നത്. കുട്ടികളെ സപ്പോർട്ട് ചെയ്യുക എന്നതു നല്ല കാര്യമല്ലേ ? ഞങ്ങൾക്കെതിരെ മത്സരിക്കാൻ വരുന്നവരൊക്കെ വളരെ ഏക്സ്‌പീരിയൻസ്ഡ് ആണ്. അവർക്കെതിരെ മത്സരിക്കാൻ ഞങ്ങൾക്കു സപ്പോർട്ട് ആവശ്യമാണ്. അപ്പോൾ പിന്നെ ഞങ്ങളെ സപ്പോർട്ട് ചെയ്യുന്നതിൽ എന്താണു തെറ്റ്?

ബോൺവീറ്റ എന്ന പേര് വന്നതെങ്ങനെ ?

എന്റെ മ്യൂസിക് ക്ലാസ്സിലെ ഒരു കുട്ടിയാണ് ആ പേരിട്ടത്. ആദ്യം കേട്ടപ്പോൾ തന്നെ എനിക്ക് ആ പേര് ഒരുപാട് ഇഷ്ടമായി. പിന്നെ ഈ പ്രോഗ്രാമിൽ വന്നതിനു ശേഷം ഇവിടത്തെ കുട്ടികളോടും ഞാൻ ആ പേരിനെക്കുറിച്ചു പറഞ്ഞു. അങ്ങനെയാണ് അവരും എന്നെ ആ പേരു വിളിക്കാൻ തുടങ്ങിയത്.

'കുട്ടികളോടാണോ കളി' വേദിയിൽ ഏറ്റുമുട്ടണമെന്ന് ആഗ്രഹമുള്ള പ്രമുഖർ ആരെങ്കിലും?

ഡെറക് ഒബ്രേൻനിനെയും സിദ്ധാർഥ് ബസുവിനെയുമാണെങ്കിൽ വിളിച്ചോട്ടോ എനിക്കിഷ്ടാ . വിളിക്കുന്നേ...(കൊഞ്ചി പറയുന്നു) ഇവരെ രണ്ടു പേരെയും ഞാൻ പടത്തിൽ മാത്രേ കണ്ടിട്ടുള്ളു. നേരിട്ടു കാണണം എന്നു വലിയ ആഗ്രഹം ഉണ്ട്.

വലുതാകുമ്പോൾ ആരാകണം ?

എനിക്കു ഡോക്ടർ ആകണം എന്നാണ് ആഗ്രഹം. അതിനു പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അത് എന്റെയൊരു പാഷൻ പോലെയാണു തോന്നുന്നത്. ഇനി എനിക്കു ഡോക്ടർ ആകാൻ പറ്റിയില്ലെങ്കിൽ ഞാൻ വല്ല ടീച്ചറോ മറ്റോ ആയിക്കോളാം.

കുട്ടികളോടാണോ കളി എല്ലാ വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9.00ന് മഴവിൽ മനോരമയിൽ.

Your Rating: