Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരെയും കണ്ണടച്ചു വിശ്വസിച്ചു: ശാലു മേനോൻ

Shalu Menon ശാലു മേനോൻ

സോളാർ കേസുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട സെലിബ്രിറ്റിയാണ് ശാലു മേനോൻ. ശാലു ഇപ്പോൾ എവിടെയാണ്? സീരിയലുകളിലും സിനിമകളിലും ഒന്നും കാണുന്നില്ല. ശാലു അ‍ജ്ഞാത വാസത്തിലാണെന്നു വരെ ചിലർ പറയുന്നുണ്ട്. എന്നാൽ, കേസു ഉണ്ടാക്കിയ മനോവിഷമത്തെക്കുറിച്ചും ഇത്രയും നാൾ താൻ എന്തുചെയ്യുകയായിരുന്നുവെന്നും ശാലു മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

ശാലു ഇപ്പോൾ എന്തു ചെയ്യുന്നു?

എന്റെ ഡാൻസ് പ്രോഗ്രാമുകളും കുട്ടികളെ നൃത്തം പഠിപ്പിക്കലുമൊക്കെയായി ഞാൻ തിരക്കിലാണ്. ദ്രൗപദി എന്ന എന്റെ ബാലയുമായി സ്റ്റേജ് ഷോകളിലൊക്കെ പങ്കെടുക്കുകയാണ്. ഇത് കലാപരിപാടികളുടെ സീസണാണ്. തൊണ്ണൂറോളം പ്രോഗ്രാമുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. ഒരു പാട് കുട്ടികൾ എന്റെ ഡാൻസ് സ്കൂളിൽ പഠിക്കുന്നുണ്ട്. ജയ കേരള സ്കൂൾ ഒാഫ് പെർഫോമിങ് ആർട്സാണ് എന്റെ ഡാൻസ് സ്കൂൾ. ഇപ്പോൾ ഗുജറാത്തിലെ വധേര ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുത്തിട്ട് തിരിച്ചെത്തിയതേ ഉള്ളൂ. കേരളത്തിൽ നിന്നു ഞാൻ മാത്രമാണ് ഭരതനാട്യത്തിൽ ഇൗ ഫെസ്റ്റിവല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടു ഡാൻസ് സ്കൂളുകളുണ്ട് എനിക്ക്.

Shalu Menon ശാലു മേനോൻ

സിനിമയിലും സീരിയലിലുമൊന്നും കാണുന്നില്ല?

എന്റെ നൃത്തവുമായി ബന്ധപ്പെട്ട തിരക്കിലാണ് ഞാൻ. അതുകൊണ്ട് തന്നെ സീരിയലിലും സിനിമയിലുമൊന്നും അഭിനയിക്കാൻ പറ്റുന്നില്ല. വിളികൾ വരുന്നുണ്ട്. പക്ഷേ, നൃത്തത്തിനാണ് പ്രാധാന്യം. നൃത്ത പരിപാടികൾക്ക് ഒരു ഗ്യാപ്പ് കിട്ടിയാൽ അഭിനയരംഗത്തേക്ക് തിരിച്ചു വരും. അഭിനയം നിർത്തിയിട്ടൊന്നുമില്ല. ഇപ്പോൾ പ്രോഗ്രാം സീസണാണ്. അപ്പോൾ അഭിനയിക്കാൻ പോയാൽ ഡേറ്റ് ക്ലാഷാവും.

പ്രതിസന്ധികൾ തരണം ചെയ്തതെങ്ങന?

എല്ലാം സമയ ദോഷം എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ പ്രായത്തിലുള്ള ഒരാൾ ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാ ദു:ഖങ്ങളും ഞാൻ അനുഭവിച്ചു കഴിഞ്ഞു. കലാകാരിയായതുകൊണ്ട് ഏതു പ്രതിസന്ധിയേയും മറികടക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്റെ ശിഷ്യരായ കുട്ടികളും അവരുടെ മാതാപിതാക്കവും തന്നത് വലിയ പിന്തുണയാണ്. ഞാൻ തടവിലായിരുന്നപ്പോൾ കുറച്ച് പേരൊക്ക കൊഴിഞ്ഞു പോയെങ്കിലും ഞാൻ തിരിച്ചു വന്നപ്പോൾ എല്ലാ കുട്ടികളും തിരിച്ചെത്തി. ഇപ്പോൾ പൂർവാധികം ഭംഗിയായി ഡാൻസ് സ്കൂൾ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുന്നുണ്ട്. ഒരു കലാകാരിയെ ഒരിക്കലും തകർക്കാനാവില്ല, എന്നു ഞാൻ വിശ്വസിക്കുന്നു.

Shalu Menon ശാലു മേനോൻ

ഇപ്പോഴും കേസുണ്ടോ?

കേസു തുടരുന്നുണ്ട്.

തടവിലായിരുന്ന സമയത്തെ ഒാർമകൾ എങ്ങനെ?

ഒരാളുടെ ജീവിതത്തിൽ അനുഭവിക്കാനുള്ളതെല്ലാം ഇൗ ജന്മത്തിൽ അനുഭവിച്ചേ മതിയാകൂ. മാധ്യമങ്ങളെ ഞാൻ കുറ്റപ്പെടുത്തില്ല. അവർ അവരുടെ ധർമം ചെയ്യുന്നു. അവർക്ക് വാർത്തകൾ നൽകിയേ പറ്റൂ. എനിക്ക് കലാതിലകപ്പട്ടം കിട്ടിയപ്പോഴും ഏറ്റവും കൂടുതൽ സപ്പോർട്ടു നൽകിയത് ഇൗ മാധ്യമങ്ങൾ തന്നെയായിരുന്നു.

കഴിഞ്ഞു പോയ സംഭവങ്ങളിൽ കുറ്റബോധമുണ്ടോ?

എനിക്ക് എല്ലാവരേയും വിശ്വസിക്കുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. ആരെന്തു പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു. അങ്ങനെ സംഭവിച്ച അബദ്ധങ്ങളാണ് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ആ സ്വഭാവം മാറി. നല്ല ധൈര്യമൊക്കെ ലഭിച്ചു. എന്റെ അമ്മയും മുത്തശ്ശിയുമാണ് എനിക്ക് എല്ലാ പിന്തുണയും നൽകുന്നത്.

Shalu Menon ശാലു മേനോൻ

ഇത്തവണ കലോത്സവത്തിന് പോകുന്നുണ്ടോ?

ഇന്നത്തെ കലോത്സവത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. പണവും സ്വാധീനവും ഉണ്ടെങ്കിലേ ഇന്ന് സമ്മാനം കിട്ടു. എന്റെ കുട്ടികളേയും ഞാൻ കലോത്സവത്തിന് വിടാറില്ല. എനിക്ക് കലാതിലകപ്പട്ടം കിട്ടിയിട്ടുണ്ട്. ഒരു രൂപ പോലും പണം കൊടുക്കാതെ എന്റെ കഴിവുകൊണ്ട് കിട്ടിയതാണ് അത്. ഇന്ന് മുഴുവൻ കോഴയാണ്. എന്നോട് തന്നെ ചില സാറന്മാർ വിളിച്ചു ചോദിക്കാറുണ്ട് കുട്ടികളെ കലോത്സവത്തിന് വിടുന്നുണ്ടോ, സമ്മാനം ശരിക്കാമെന്ന്. അതുകൊണ്ട് തന്നെ ഞാൻ എന്റെ ശിഷ്യരെ കലോത്സവത്തിന് വിടാറില്ല. എന്നാൽ പരിപാടികൾ കാണാൻ പോകാറുണ്ട്. പക്ഷേ, ഇത്തവണ പറ്റില്ല, കാരണം എനിക്ക് ഇൗ ദിവസങ്ങളിലെല്ലാം പ്രോഗ്രാം ഉണ്ട്.

വിവാഹം?

എന്റെ ഡാൻസ് സ്കൂളും കുടുംബവുമൊക്കെ നോക്കാൻ പറ്റിയ സ്നേഹമുള്ള ഒരാളെ കണ്ടെത്തിയാൽ വിവാഹം കഴിക്കും.

Shalu Menon ശാലു മേനോൻ
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.