Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയുമോ സോഷ്യൽ മീഡിയയിൽ ഡബ്സ്മാഷ് ചെയ്ത് താരമായ ഈ സുന്ദരിയെ?

soubhagya സൗഭാഗ്യ വെങ്കിടേഷ്

സോഷ്യൽ മീഡിയയിൽ ഡബ്സ്മാഷ് ചെയ്ത് ഒരാൾക്ക് താരമാകാൻ കഴിയുമോ? ഒരൊറ്റ പോസ്റ്റിൽ വൈറലായി മാറിയ ഒട്ടനവധി പേരുണ്ടെങ്കിലും ഡബ്സ്മാഷുമായി ആരാധകരെ സൃഷ്ടിച്ച ഒരു കലാകാരിയുണ്ട്. അതും മലയാള സിനിമയിൽ മൂന്നു തലമുറകളുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നെത്തിയ സുന്ദരി– സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയ തന്നെ ‘നിർബന്ധിത റിട്ടയർമെന്റ്’ നൽകിയ നടി താരാ കല്യാണിന്റെ മകൾ. ന്യൂജെൻ മുത്തശ്ശിയും കലാകാരിയുമായ സുബ്ബലക്ഷ്മിയുടെ കൊച്ചുമകൾ.

ചുണ്ടിന്റെ ചലനങ്ങൾ മാറാതെ, മുഖത്ത് മഴവിൽ ഭാവങ്ങൾ വിരിയിച്ചു നടത്തുന്ന മനോഹര പ്രകടനം. ആരും പറയും ഇതാണ് ഡബ്സ്മാഷെന്ന്... ഫെയ്‌സ്ബുക്കിൽ ഇപ്പോൾ സൗഭാഗ്യ വെങ്കിടേഷാണ് താരം. ഡബ്‌സ്മാഷിൽ മാത്രല്ല നൃത്തത്തിലും പാട്ടിലും നിപുണയാണ് സൗഭാഗ്യ. ഓരോ ആഴ്ചകളിലും സൗഭാഗ്യയുടേതായി പുറത്തിറങ്ങുന്ന ഫെയ്സ്ബുക് വിഡിയോ കാണാൻ കാത്തിരിക്കുന്നവരാണ് ഏറെയും. ഫൽഗുനി പഥക്കിന്റെ പാട്ടിനൊപ്പം നൃത്തച്ചുവടുമായെത്തിയ സൗഭാഗ്യയുടെ വിഡിയോ കണ്ടത് പത്തു ലക്ഷത്തോളം പേർ. ഗര്‍ഭത്തില്‍ കിടക്കുമ്പോഴേ പാട്ടിന്റെയും നൃത്തത്തിന്റെയും ലോകം സ്വന്തമാക്കിയ സൗഭാഗ്യ ‘വനിത ഓൺലൈനു’മായി പങ്കുവെച്ച വിശേഷങ്ങൾ...

soubhagya-1 സൗഭാഗ്യ വെങ്കിടേഷ് അമ്മ താരാ കല്ല്യാണിനൊപ്പം

ഡബ്‌സ്മാഷ്, ഒരുപാടിഷ്ടം!

കുഞ്ഞായിരിക്കുമ്പോൾ ഇഷ്ടമുള്ള സിനിമാ ഡയലോഗ് കാണാപാഠം പഠിച്ചു പറയുന്നത് ഹോബിയായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളും അങ്ങനെയായിരുന്നു. ഡബ്സ്മാഷ് ആപ്ലിക്കേഷൻ വന്നപ്പോൾ അവരാണ് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്. നല്ല രസകരമായി അവർ ഡബ്‌സ്മാഷ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്കും കൗതുകമായി. അങ്ങനെ ഞാനും ചെയ്തുതുടങ്ങി. 10 തവണയൊക്കെ ചെയ്തിട്ടായിരിക്കും ചിലപ്പോഴെല്ലാം ഡബ്‌സ്മാഷ് ശരിയാകുന്നത്. എങ്കിലും മടുപ്പ് തോന്നാറില്ല. പെർഫെക്ട് ആണെന്ന് തോന്നുന്നതേ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുള്ളൂ.

ഡബ്‌സ്മാഷ് ആളുകൾക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ ഫെയ്‌സ്ബുക്കിൽ വ്യൂവേഴ്‌സും ഫോളോവേഴ്‌സും കൂടി. നല്ല അഭിപ്രായങ്ങൾ കിട്ടിത്തുടങ്ങിയതോടെ എനിക്കും ആവേശമായി. ഇപ്പോൾ എന്റെ പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നവരുണ്ട്. ചില പാരന്റ്സ് ഒക്കെ വന്നു പറയാറുണ്ട്, കുട്ടികൾ സൗഭാഗ്യചേച്ചിയുടെ ഭയങ്കര ഫാൻ ആണെന്ന്. ഇത് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്.

ഡാൻസാണ് എന്റെ റിയൽ പാഷൻ. ഡിഗ്രിയും പിജിയുമെല്ലാം ഡാൻസിലായിരുന്നു. ഒഴിവു സമയത്താണ് ഡബ്‌സ്മാഷ്, വിഡിയോ ഒക്കെ ചെയ്യുന്നത്. അച്ഛനാണ് ഐഡിയ തരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തതായിരുന്നു ഫൽഗുനി പഥക്കിന്റെ പാട്ടു വച്ചുള്ള വിഡിയോ. റിസൾട്ട് കണ്ടപ്പോൾ ശരിക്കും ഞെട്ടി. 10 ലക്ഷം പേരാണ് ആ വിഡിയോ കണ്ടത്. സിനിമയിലെ അമ്മയുടെ സുഹൃത്തുക്കളെല്ലാം വിഡിയോ കണ്ടിട്ട് നല്ലതാണെന്ന് പറയാറുണ്ട്.

സിനിമയിൽ ഒരുകൈ നോക്കിയാലോ?

നല്ല ഓഫറുകൾ വരുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കാൻ താ‍ൽപ്പര്യമുണ്ട്. ഞാൻ ഒന്നും പ്ലാൻ ചെയ്തു മുന്നോട്ടു പോകുന്ന ആളല്ല. വരുന്നിടത്തു വച്ച് കാണാം എന്ന ചിന്താഗതിയാണ്. എന്തിനെങ്കിലും വേണ്ടി പ്ലാനിങ്ങോ ടെൻഷനടിയോ ഒന്നുമില്ല. സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്യാറില്ല. കാരണം ഞാൻ എന്തെങ്കിലും പ്ലാൻ ചെയ്‌താൽ അത് നടക്കാറില്ല. നടക്കുന്ന നല്ല കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരിക്കും. സിനിമയിൽ നിന്ന് ഓഫറുകൾ ഒക്കെ വരാറുണ്ട്.

soubhagya-3 മമ്മി, ഡാഡി, അമ്മൂമ്മ, മൂന്നുപേരും നല്ല സപ്പോർട്ടീവാണ്. ആളുകൾ തിരിച്ചറിയണമെങ്കിൽ സിനിമയിലോ സീരിയലിന്റെ ഒന്നും അഭിനയിക്കേണ്ട.

പൃഥ്വിരാജിന്റെ കട്ട ഫാനാണ് ഞാൻ. കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ ഒരുപാട് സന്തോഷം. ഞാൻ കുട്ടിക്കാലത്ത് വയലാർ മാധവൻകുട്ടി സാറിന്റെ ജ്വാലയായ് എന്ന സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ മുഴുനീള കഥാപാത്രം ആയിരുന്നു. അതിനുശേഷം കടമറ്റത്തു കത്തനാറിൽ ചെയ്തിരുന്നു. കുറച്ചുകൂടി മുതിർന്നപ്പോൾ പഠിക്കുക എന്ന ട്രാക്കിൽ മാത്രമായി.

സീരിയലിൽ നിന്ന് ധാരാളം ഓഫറുകൾ വരാറുണ്ട്. സീരിയലിൽ ഭയങ്കര ഹാർഡ് വർക്കിങ് ആയിരിക്കണം. രാവിലെ മുതൽ രാത്രി വരെ അതിനുവേണ്ടി ഡെഡിക്കേറ്റ് ചെയ്യാനൊന്നും എന്നെക്കൊണ്ട് പറ്റില്ല. മടുപ്പു തോന്നും. എനിക്ക് നല്ല റിലാക്സ്ഡ് ആയിട്ട് ജോലി ചെയ്യുന്നതാണ് ഇഷ്ടം. എന്റെ ഡാൻസ് ക്ലാസുകൾ അങ്ങിനെയാണ്. വളരെ ആസ്വദിച്ചാണ് ഞാനത് ചെയ്യാറ്.

മമ്മിയും ഞാനും കൂടിയാണ് ഡാൻസ് പ്രോഗ്രാമെല്ലാം ചെയ്യാറ്. മ്യൂസിക് ഇഷ്ടമാണ്. അതുപോലെ ക്രാഫ്റ്റ്‌സ്, ഡ്രോയിങ് അങ്ങനെയെല്ലാം ചെയ്യാറുണ്ട്. ആർട്ടാണ് കൂടുതൽ ഇഷ്ടം. വീട്ടിലുള്ളവർ ഒന്നിനും റെസ്ട്രിക്റ്റ് ചെയ്യാറില്ല. എന്നെ ഒരുപാട് ലാളിച്ചാണ് വളർത്തിയത്. വഴക്കൊന്നും പറയാറില്ല.

മമ്മി, ഡാഡി, അമ്മൂമ്മ, മൂന്നുപേരും നല്ല സപ്പോർട്ടീവാണ്. ആളുകൾ തിരിച്ചറിയണമെങ്കിൽ സിനിമയിലോ സീരിയലിന്റെ ഒന്നും അഭിനയിക്കേണ്ട. സോഷ്യൽ മീഡിയ അതിനേക്കാളും പവർഫുൾ ആണ്. ഫെയ്‌സ്ബുക്കിലെ ചില സിനിമാ പേജുകളിൽ ഷെയർ ചെയ്ത എന്റെ വിഡിയോസാണ് ആളുകൾക്കിടയിൽ എന്നെ ഇത്രയധികം പോപ്പുലർ ആക്കിയത്. 12000–ത്തിനടുത്തു ഫോളോവേഴ്‌സിനെ കിട്ടിയതും അങ്ങനെയാണ്.

ലക്ഷ്യം സിനിമയാണോ? അറിയാൻ വായിക്കുക
 

Your Rating: