Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവാടയണിഞ്ഞ് സ്റ്റൈലായി ഹോളിവുഡ് നടൻ

jaiden-heart ജെയ്ഡൻ സ്മിത്ത്

പാവാട ധരിച്ച് കിടിലൻ സ്റ്റൈലിൽ ഒരു ഹോളിവുഡ് നടൻ. സംഗതി സിനിമയിലല്ല കേട്ടോ, കക്ഷി യഥാർഥ ജീവിതത്തിലാണ് പാവാടയിട്ട സുന്ദരിയായത്. ഒരുവിമൻവിയർ ക്യാംപയിന്റെ ഭാഗമായാണ് ഹോളിവുഡ് നടനും റാപ്പറുമായ ജെയ്ഡൻ സ്മിത്ത് സ്കര്‍ട്ടും ‌ടോപ്പും ധരിച്ചു ഫോട്ടോയ്ക്കു പോസു ചെയ്തത് , പ്രശസ്ത ഫാഷൻ സംരംഭമായ ലൂയിസ് വിറ്റണു വേണ്ടിയാണ് ജെയ്ഡൻ പാവാട അണിഞ്ഞത്. മറ്റു മൂന്നു വനിതാ മോഡലുകൾക്കൊപ്പം നിൽക്കുന്ന ജെയ്ഡന്റെ ചിത്രം ഇതിനകം വൈറലായിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രമണിഞ്ഞ് പോസു ചെയ്യാൻ ധൈര്യം കാണിച്ചതിന് അഭിനന്ദന പ്രവാഹമാണ് ജെയ്ഡനു ലഭിക്കുന്നത്.

ടോപ്പിനു മുകളിലായി ലെതര്‍ മോട്ടോര്‍സൈക്കിൾ സ്റ്റൈൽ ജാക്കറ്റും സ്കര്‍ട്ടുമാണ് ജെയ്ഡന്റെ വേഷം. ബോൾഡായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ടയാളാണ് ജെയ്ഡൻ. നേരത്തെയും സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിക്കുകയും ഇതു സ്ത്രീകൾക്കു മാത്രമായി നിർമ്മിക്കപ്പെട്ടവയല്ല മറിച്ച് വെറും വസ്ത്രങ്ങൾ മാത്രമാണെന്നും വാദിക്കുകയും ചെയ്തിട്ടുണ്ട് ജെയ്ഡൻ. പ്രശസ്ത ഹോളിവുഡ് താരം വിൽ സ്മിത്തിന്റെ മകൻ കൂടിയാണ് ജെയ്ഡൻ സ്മിത്ത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.