Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്കപ്പ് ഇല്ലെങ്കിൽ അതിസുന്ദരി കാജൽ അഗർവാൾ

Kajal Aggarwal കാജൽ അഗർവാൾ

ക്യൂട്ട്, ക്യൂട്ട്, ക്യൂട്ട്. കാജൽ അഗർവാളിനെ വിശേഷിപ്പിക്കാൻ ഇതല്ലാതെ മറ്റൊരു വാക്കില്ല. മേക്കപ്പ് ഇല്ലെങ്കിൽ കൂടുതൽ സുന്ദരി. ഏതു വേഷവും ഇഴുകിച്ചേരുന്ന സെക്സി ബോഡി. കുസൃതി മിന്നുന്ന ചിരി. മനോഹരമായ കണ്ണുകൾ. എത്ര കണ്ടാലും മതിയാവില്ല ഈ സൗന്ദര്യം.

സ്കിൻ കെയർ

Kajal Aggarwal കാജൽ അഗർവാൾ

വിന്റേജ് ലുക്ക് ആണു കാജലിന് ഏറെയിഷ്ടം. മേക്കപ്പ് ഇട്ടു മുഖം നശിപ്പിക്കരുത് എന്നാണു സിദ്ധാന്തം. മിനിമം മേക്കപ്പിൽ നാച്വറൽ ലുക്കിലാണ് കാജലിനെ കാണാനാവുക. മേക്കപ്പിനായി ചെലവാക്കുന്ന സമയം സ്കിൻ കെയറിനായി ചെലവാക്കുകയാണ് കാജൽ ചെയ്യുന്നത്. മുഖത്തെ പാടുകൾ മറയ്ക്കാൻ മറ്റുള്ളവർ ഫൗണ്ടേഷൻ ഇടുമ്പോൾ കാജൽ ഫെയ്സ് വാഷും സ്ക്രബുമാണ് ഉപയോഗിക്കുന്നത്. ധാരാളം തണുത്ത വെള്ളം ഉപയോഗിച്ചു മുഖം കഴുകും. അതിനു ശേഷം മോയിസ്ചറൈസർ പുരട്ടും. വെയിലിൽ ഇറങ്ങുമ്പോൾ സൺസ്ക്രീൻ ലോഷനും പുരട്ടും. ഇടയ്ക്ക് മുഖത്ത് വെളിച്ചെണ്ണ പുരട്ടും. സ്കിൻ തിളങ്ങാൻ വേറൊന്നും വേണ്ട. ആഴ്ചയിലൊരിക്കൽ മുൾട്ടാണിമിട്ടി മുഖത്തു പുരട്ടും. ഫ്രെഷ് ക്രീമ പായ്ക്കായി മുഖത്തു പുരട്ടും.

പാദം

Kajal Aggarwal കാജൽ അഗർവാൾ

പാദങ്ങൾക്കുമുണ്ട് മോഹം എന്നു തോന്നും കാജലിന്റെ പാദങ്ങൾ കണ്ടാൽ. പെഡിക്യുറും മാനിക്യൂറും ചെയ്ത് അത്ര സുന്ദരമാക്കി വയ്ക്കും കൈകാലുകൾ. ട്രക്കിങ്ങാണ് കാജലിന്റെ ഇഷ്ട വിനോദം. അതുകൊണ്ട് പാദങ്ങൾക്കു കിട്ടും എക്സ്ട്രാ കെയർ.

മേക്കപ്പ്

Kajal Aggarwal കാജൽ അഗർവാൾ

പിങ്ക് ലിപ്സ്റ്റിക്കിനോടാണ് ഇഷ്ടക്കൂടുതൽ. തിളക്കം കൂട്ടാൻ ലിപ് ഗ്ലോസും. ചിലസമയം ഒരു മൂഡ് തോന്നിയാൽ ഡ്രസിനു മാച്ച് ചെയ്യുന്നതായിരിക്കും ലിപ്സ്റ്റിക്കും. കണ്ണിന്റെ സൗന്ദര്യം കൂട്ടാൻ ഐ ഡ്രോപ്സ് ഉപയോഗിക്കുന്നുണ്ട് കാജൽ. കൃത്രിമ കൺപീലികൾ ഉപയോഗിച്ചു നമ്മളെ മോഹിപ്പിക്കുന്നതും കാജലിന്റെ വിനോദം. ഐഷാഡോയും വീക്ക്നസ് ആണ്.

ഹെയർ

Kajal Aggarwal കാജൽ അഗർവാൾ

മാസത്തിലൊരിക്കൽ ഓയിൽ മസാജ്. ഷാംപൂ തേച്ചു കുളി. പിന്നാലെ കണ്ടീഷനർ . ഇതൊക്കെയാണ് ഹെയർ കെയർ. മുടിയിൽ ഇടയ്ക്കു സ്പാ ചെയ്യും. നാച്വറൽ ലുക്ക് കൂടും. കണ്ടീഷനർ ഉപയോഗിക്കുന്നതുകൊണ്ട് തിളക്കവും കൂടും.

ഡയറ്റ്

Kajal Aggarwal കാജൽ അഗർവാൾ

ഉണരുമ്പോൾ തന്നെ രണ്ടു ഗ്ലാസ് വെള്ളം കുടിക്കും. ശരീരത്തെ ദിവസം മുഴുവൻ ഫ്രഷ് ആക്കി നിർത്താൻ ഈ വെള്ളത്തിനു കഴിയും. അധിക ഉപ്പ്, എരിവ്, മധുരം, കൊഴുപ്പ് ഒക്കെ ഒഴിവാക്കിയാണു ഭക്ഷണശീലം. ജങ്ക് ഫുഡ് ഇല്ല. പോഷക ഗുണം നോക്കിമാത്രമാണ് ആഹാരം കഴിക്കുന്നത്. എക്സർസൈസ് മുടക്കാറില്ല. മെഡിറ്റേഷനും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.