Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പ്രണയയാത്രയ്ക്ക് പതിനെട്ടുവർഷം, കിടിലൻ സെൽഫിയുമായി കജോള്‍

Kajol Ajay കജോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ പങ്കുവച്ച സെല്‍ഫി, കജോളും അജയ്‍യും വിവാഹദിനത്തില്‍

ബോളിവുഡിന്റെ എക്കാലത്തെയും ഇഷ്ടനായികയാണ് കജോൾ. ദിൽവാലേ ദുൽഹനിയാലേ ജായേംഗേയിലൂടെയും കുച്കുച് ഹോതാ ഹേയിലൂടെയുമൊക്കെ സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ സുന്ദരി. അന്നു തൊട്ട് സിനിമയിൽ അഭിനയിക്കാത്ത നാളുകളിലും ഇന്നുവരെയും ആരാധകർ കജോൾ എന്ന നടിയെ മറന്നിട്ടില്ല. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തോടനുബന്ധിച്ച് ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണിനൊപ്പം എടുത്ത സെൽഫിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Kajol Ajay സിനിമയിലെ താരറാണിയായിരിക്കെയാണ് കജോൾ 1999 ഫെബ്രുവരി 24ന് ന‌ടൻ അജയ് ദേവ്ഗണിനെ വിവാഹം കഴിക്കുന്നത്. പതിനെട്ടു വർഷങ്ങൾക്കിപ്പുറവും ഇരുവരുടെയും പ്രണയത്തിന് യാതൊരു മാറ്റവുമില്ല...

സിനിമയിലെ താരറാണിയായിരിക്കെയാണ് കജോൾ 1999 ഫെബ്രുവരി 24ന് ന‌ടൻ അജയ് ദേവ്ഗണിനെ വിവാഹം കഴിക്കുന്നത്. പതിനെട്ടു വർഷങ്ങൾക്കിപ്പുറവും ഇരുവരുടെയും പ്രണയത്തിന് യാതൊരു മാറ്റവുമില്ല. സിനിമാലോകത്തെ തിളങ്ങുന്ന താരങ്ങളാണെന്നു കരുതി എല്ലായ്പ്പോഴും ഒന്നിച്ചുള്ള പടങ്ങളെടുത്ത് സമൂഹമാധ്യമത്തിൽ പങ്കുവെക്കാനൊന്നും ഇരുവരെയും കിട്ടില്ല. പക്ഷേ വിശേഷ അവസരങ്ങളിൽ അതിനൊട്ടു മറക്കാറുമില്ല. പ്രണയം തുളുമ്പുന്ന വരികളുടെ അകമ്പടിയില്ലാതെ വെറുമൊരു സെൽഫിയിൽക്കൂടിയാണ് കജോൾ പതിനെട്ടു വർഷത്തെ വിജയകരമായ ദാമ്പത്യത്തെ ആരാധകരിലേക്കെത്തിച്ചത്. ഇരുവർക്കും നൈസ, യുഗ് എന്നീ രണ്ടു മക്കളുമുണ്ട്. 2003ൽ മകളുടെ ജനനത്തിനു ശേഷം കജോൾ വീണ്ടും സിനിമയിൽ സജീവമായിരുന്നു.

Kajo, Ajay സിനിമാലോകത്തെ തിളങ്ങുന്ന താരങ്ങളാണെന്നു കരുതി എല്ലായ്പ്പോഴും ഒന്നിച്ചുള്ള പടങ്ങളെടുത്ത് സമൂഹമാധ്യമത്തിൽ പങ്കുവെക്കാനൊന്നും ഇരുവരെയും കിട്ടില്ല...

അടുത്തിടെ എന്തുകൊണ്ടാണ് താൻ സിനിമയിൽ കത്തി നിൽക്കുന്ന സമയത്തു തന്നെ വിവാഹിതയാകാൻ തീരുമാനിച്ചതെന്ന് കജോൾ വെളിപ്പെടുത്തിയിരുന്നു. ''വിവാഹം കഴിഞ്ഞാലും താൻ ഒരു സിനിമയെങ്കിലും ചെയ്യുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എട്ടൊമ്പതു വർഷമായി ഓരോ സിനിമകൾക്കായി നിർത്താതെ ഓടുകയായിരുന്നു അങ്ങനെയാണ് പ്രൊഫഷണൽ ജീവിതത്തിന് ഒരു ചെറിയ ബ്രേക് കൊടുത്തു കുറച്ചു ശാന്തമാകുവാൻ തീരുമാനിക്കുന്നത്. ഒരുവർഷത്തിൽ മാത്രം നാലും അഞ്ചും ചിത്രങ്ങളാണ് ചെയ്തിരുന്നത്. അത്തരത്തിൽ തന്നെ ജീവിക്കുവാൻ താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിവാഹം കഴിക്കുവാനും വര്‍ഷത്തിൽ ഒരു ചിത്രം മാത്രം ചെയ്യുവാനും തീരുമാനിച്ചത്.''-കജോള്‍ പഞ്ഞു.